തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു

തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു

തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23)നാണ് പരുക്കേറ്റത്. പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങുമ്പോഴായിരുന്നു രാഹുലിന് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘം രാഹുലിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാഹുലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോര്‍ക്കുളം സ്വദേശി നിബിന്‍ ആണ് കുത്തിയതെന്നാണ് മൊഴി.

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

ചാലക്കുടി: മേലൂരിൽ തൃശൂർ കെ.എസ്.എഫ്.ഇയുടെ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്. മേലൂർ പഞ്ചായത്ത് വാർഡ് 12ലെ നെടുമ്പാച്ചിറക്ക് സമീപം റോഡിലാണ് ചൊവ്വാഴ്ച വൈകീട്ട് കടലാസും പ്ലാസ്റ്റിക്കും ഉൾെപ്പടെ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ഇതേതുടർന്ന് വൈസ് പ്രസിഡന്റ് പോളി പുളിക്കന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് തൃശൂർ കെ.എസ്.എഫ്.ഇക്കാരുടെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെനിന്ന് കിട്ടിയ ബിസിനസ് കാർഡിൽ മാനേജറുടെ നമ്പറുണ്ടായിരുന്നു. ഇതിൽ ബന്ധപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. കെ.എസ്.എഫ്.ഇയിൽ പെയിന്‍റിങ് നടത്തിയവരാണ് പണികൾ കഴിഞ്ഞപ്പോൾ മാലിന്യം കൊണ്ടുപോയത്. മേലൂർ … Read more

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മോഷണം: പ്രതി പിടിയിൽ

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മോഷണം: പ്രതി പിടിയിൽ

തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പത്തനംതിട്ട സ്വദേശിയുടെ മൊബൈൽ ഫോണും പണവുമടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിൽ പ്രതിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് വീട്ടിൽ ജിഷ്ണു (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം. 16,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 33,000 രൂപയും ലൈസൻസ്, ആധാർ കാർഡ് എന്നിവ ഉൾപ്പെടെ രേഖകളുമടങ്ങുന്ന ബാഗാണ് നഷ്ടമായത്. ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ സബ് ഇൻസ്പെക്ടർ കെ. ഉമേഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. … Read more

ബൈക്ക് കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

ബൈക്ക് കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നിന്ന് ഇരുചക്രവാഹനം കവർന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മരക്കാക്കര എടക്കുന്നി ചൂണ്ടയിൽ വീട്ടിൽ സോഡ ബാബു എന്ന ബാബുരാജിനെയാണ് (42) ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. 40 കേസുകളിലെ പ്രതിയായ ഇയാൾ വാഹന പരിശോധനക്കിടയിൽ കരുവന്നൂരിൽ വച്ചാണ് പിടിയിലായത്. കഴിഞ്ഞ 26നാണ് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള കേരള മെറ്റൽസ് എന്ന ടൂ വീലർ വർക്ക്ഷോപ്പിന്റെ പരിസരത്ത് നിന്ന് പ്രതി ബൈക്ക് കവർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ. അനീഷ് കരീമിന്റെ … Read more

മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു

മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു

അരിമ്പൂർ: മനക്കൊടി കൃഷ്ണൻകോട്ട കോൾപടവിലെ രണ്ട് മോട്ടോർ ഷെഡുകൾ കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി ചെമ്പ് കമ്പികൾ മോഷ്ടിച്ചതായി പരാതി. പടവിലെ സ്വാമിത്തറയിലെ ഷെഡിൽ പെട്ടിയിൽ പൂട്ടിവെച്ച കമ്പികളാണ് മോഷണം പോയത്. ഇവിടെ പഴയ മോട്ടോർ മാറ്റി സബ് മെർസിബിൾ മോട്ടോർ സമീപകാലത്ത് സ്ഥാപിച്ചിരുന്നു. ഇതിന്റെയാണ് കണക്ഷൻ നൽകാനുള്ള കമ്പികൾ. മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചുമറ്റൊരു തറയിൽ ഷട്ടറിന്റെ പൂട്ട് തകർത്തതല്ലാതെ മോഷണം നടന്നിട്ടില്ല. പുതിയതായി സബ് മെർസിബിൾ … Read more