
അരിമ്പൂർ: മനക്കൊടി കൃഷ്ണൻകോട്ട കോൾപടവിലെ രണ്ട് മോട്ടോർ ഷെഡുകൾ കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി ചെമ്പ് കമ്പികൾ മോഷ്ടിച്ചതായി പരാതി.
പടവിലെ സ്വാമിത്തറയിലെ ഷെഡിൽ പെട്ടിയിൽ പൂട്ടിവെച്ച കമ്പികളാണ് മോഷണം പോയത്. ഇവിടെ പഴയ മോട്ടോർ മാറ്റി സബ് മെർസിബിൾ മോട്ടോർ സമീപകാലത്ത് സ്ഥാപിച്ചിരുന്നു. ഇതിന്റെയാണ് കണക്ഷൻ നൽകാനുള്ള കമ്പികൾ. മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചുമറ്റൊരു തറയിൽ ഷട്ടറിന്റെ പൂട്ട് തകർത്തതല്ലാതെ മോഷണം നടന്നിട്ടില്ല.
പുതിയതായി സബ് മെർസിബിൾ മോട്ടോറുകൾ സ്ഥാപിച്ച ആറുമുറി, മനക്കൊടി-വെളുത്തൂർ അകംപാടം, വാരിയം തുടങ്ങിയ കോൾപടവുകളിൽ മോഷണം നടന്നതായി കൃഷ്ണൻകോട്ട പടവ് കമ്മിറ്റി പ്രസിഡന്റ് വിദ്യാധരൻ, സെക്രട്ടറി വിൻസെന്റ് എന്നിവർ പറഞ്ഞു. പരാതിപ്രകാരം അന്തിക്കാട് പൊലീസ് കേസെടുത്തു.