ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more

മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു

മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു

അരിമ്പൂർ: മനക്കൊടി കൃഷ്ണൻകോട്ട കോൾപടവിലെ രണ്ട് മോട്ടോർ ഷെഡുകൾ കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി ചെമ്പ് കമ്പികൾ മോഷ്ടിച്ചതായി പരാതി. പടവിലെ സ്വാമിത്തറയിലെ ഷെഡിൽ പെട്ടിയിൽ പൂട്ടിവെച്ച കമ്പികളാണ് മോഷണം പോയത്. ഇവിടെ പഴയ മോട്ടോർ മാറ്റി സബ് മെർസിബിൾ മോട്ടോർ സമീപകാലത്ത് സ്ഥാപിച്ചിരുന്നു. ഇതിന്റെയാണ് കണക്ഷൻ നൽകാനുള്ള കമ്പികൾ. മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചുമറ്റൊരു തറയിൽ ഷട്ടറിന്റെ പൂട്ട് തകർത്തതല്ലാതെ മോഷണം നടന്നിട്ടില്ല. പുതിയതായി സബ് മെർസിബിൾ … Read more

12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊരട്ടി: 12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം മാലിപ്പറമ്പ് പുത്തൻപുരയ്ക്കൽ നിഖിലിനെ (30) കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണും സംഘവും ചേർന്നാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്ക് പണം നല്‍കിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സംഭവശേഷം പലയിടങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് കാറുകളിലായി കടത്തിയ 25 കോടി വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കേസിൽ പുതുവൈപ്പ് പുന്നത്തറ പ്രേംകുമാര്‍ (34), വൈപ്പിന്‍ കാഞ്ഞിരത്തിങ്കല്‍ സാബിന്‍ (33), … Read more

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്.അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു  സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.  രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് … Read more

തൃശൂർ ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ

തൃശൂർ ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ

തൃശൂർ ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് ആണ് പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് 29ന് ചാവക്കാട് ആശുപത്രി പടിയിലെ വി കെയർ മെഡിക്കൽസിലാണ് പ്രതി  കവർച്ച നടത്തിയത്. കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകർക്കുകയായിരുന്നു. മേശയിലുണ്ടായിരുന്ന ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയാണ് മോഷ്ടാവ് … Read more