ചാലക്കുടി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ചുങ്കത്ത് ഫാഷൻ ജ്വല്ലറിയുടെ സ്ഥാപകനും ഉടമയുമായ പോൾ ചുങ്കത്ത് (83)നിര്യാതനായി. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോൾ പതിറ്റാണ്ടുകൾക്ക് മുമ്പ് ചാലക്കുടിയിൽ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയിൽ ഹാർഡ് വെയർ വ്യാപാരം ആരംഭിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം സ്വർണ്ണ വ്യാപാര രംഗത്തേക്ക് കടന്നു. തുടർന്ന് കേരളത്തിലുടനീളം ചുങ്കത്തിൻ്റെ ജ്വല്ലറി ഔട്ട് ലെറ്റുകൾ ആരംഭിച്ചു. ചാലക്കുടി വ്യാപാരി വ്യവസായി അസോസിയേഷൻ്റെ പ്രസിഡന്റ്, ലയൺസ് പ്രസിഡൻ്റ് തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വ സ്ഥാനം വഹിച്ചു. നന്മ നിറഞ്ഞ […]
റഷ്യൻ റിക്രൂട്ട്മെന്റ്: ബിനിലിന്‍റെ ഭാര്യയും ജെയിന്‍റെ പിതാവും പരാതി നൽകി; മൂന്ന് പേർക്കെതിരെ കേസ്
തൃശൂർ: റഷ്യയിൽ ഇലക്ട്രീഷ്യൻ ജോലി ശരിയാക്കാമെന്ന വാഗ്ദാനത്തിൽ റഷ്യയിൽ എത്തുകയും അവിടെ കൂലിപ്പട്ടാളത്തിന്‍റെ ഭാഗമാക്കപ്പെട്ട് യുക്രെയ്നുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത ബിനിൽ ബാബുവിന്‍റെ ഭാര്യ ജോയ്സി ജോണിന്‍റെ പരാതിയിൽ മൂന്ന് പേർക്കെതിരെ വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ തയ്യൂർ പാടത്ത് വീട്ടിൽ സിബി (25), എറണാകുളം സ്വദേശികളായ സന്ദീപ് (40), സുമേഷ് ആന്‍റണി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജോയ്സി മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി ജില്ല പൊലീസ് മേധാവിയുടെ ഓഫിസ് മുഖേന വടക്കാഞ്ചേരി പൊലീസിന് […]
ഹണി ട്രാപ്പ് കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
അലി അഷ്കർ കൊടുങ്ങല്ലൂർ: പൊലീസ് ഗുണ്ട ലിസ്റ്റിൽപ്പെട്ടയാളും കവര്‍ച്ച കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്കറിനെ (26) കാപ്പ ചുമത്തി ജയിലിലടച്ചു. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങാ നിരിക്കെയാണ് കാപ്പ ചുമത്തിയത്. അലി അഷ്കറിന്റെ പേരില്‍ 11 ഓളം കേസുകളുണ്ട്. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ ശിപാര്‍ശയില്‍ ജില്ല കലക്ടര്‍ അർജുന് പാണ്ഡ്യന് […]
തൃശൂർ ചിൽഡ്രൻസ് ഹോമിൽ സംഘട്ടനം; അന്തേവാസി കൊല്ലപ്പെട്ടു
തൃശൂർ: രാമവർമപുരം ചിൽഡ്രൻസ് ഹോമിൽ അന്തേവാസി കൊല്ലപ്പെട്ടു. ഇരിങ്ങലക്കുട സ്വദേശി അഭിഷേക് ആണ് (18) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. രണ്ടു പേർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഒരാൾ മറ്റൊരാളുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. 17കാരനായ അന്തേവാസിയും 18കാരനായ അഭിഷേകുമായാണ് സംഘർഷമുണ്ടായത്.
ചെറുതുരുത്തി റെയിൽപാലത്തിൽ ജീവനക്കാർക്ക് നടക്കാൻ പാത നിർമിക്കുന്നു
ചെറുതുരുത്തിയിൽ ഭാരതപ്പുഴക്കു കുറുകെയുള്ള റെയിൽപാലത്തിൽ നിർമിക്കുന്ന നടപ്പാത. ട്രെയിനിൽനിന്നുള്ള ദൃശ്യം ചെറുതുരുത്തി: റെയിൽവേ ജീവനക്കാർക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ചെറുതുരുത്തിയിൽ ഭാരതപ്പുഴക്ക് കുറുകെയുള്ള റെയിൽപാലത്തിൽ നടപ്പാത നിർമിക്കുന്നു. നവംബർ രണ്ടിന് റെയിൽവേയിലെ കരാർ ജീവനക്കാരായിരുന്ന നാലുപേർ ഈ പാലത്തിൽ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇതേതുടർന്നാണ് പാലത്തിൽ അടിയന്തരമായി നടപ്പാത നിർമിക്കാൻ തീരുമാനിച്ചത്. റെയിൽവേ ജീവനക്കാർക്കും അനുബന്ധ തൊഴിലാളികൾക്കും മാത്രമേ റെയിൽവേ മേൽപാലത്തിൽ നിർമിക്കുന്ന നടപ്പാതയിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. നടപ്പാത നിർമാണം ആരംഭിച്ചത് പാലത്തിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന നടപടിയാണ്.
കാട്ടാനയുടെ നെറ്റിയിലെ പരിക്ക് വെടിയേറ്റിട്ടെന്ന്; നിഷേധിച്ച് വനം വകുപ്പ്
പ്ലാന്റേഷൻ മേഖലയിൽ കണ്ടെത്തിയ തലയിൽ മുറിവേറ്റ പാടുള്ള കാട്ടാന അതിരപ്പിള്ളി: പ്ലാന്റേഷൻ മേഖലയിൽ കണ്ടെത്തിയ കാട്ടാനയുടെ മസ്തകത്തിലെ പരിക്ക് വേട്ടക്കാരുടെ വെടിയേറ്റിട്ടെന്ന് ആരോപണം. എന്നാൽ, അങ്ങനെയല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം പ്ലാന്റേഷന്റെ എണ്ണപ്പന തോട്ടത്തിൽ ഈ ആന പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം ഉയർന്നത്. മസ്തകത്തിൽ അടുത്തടുത്തായി രണ്ട് അടയാളങ്ങൾ കാണാമായിരുന്നു. ഒന്ന് ചെറുതും മറ്റൊന്ന് വലുതും. വലിയ മുറിവിലേക്ക് ആന തുമ്പിക്കൈകൊണ്ട് മണ്ണ് വാരിത്തേക്കുന്നത് കണ്ടിരുന്നു. പിന്നീട് ആന പുഴയിലേക്ക് ഇറങ്ങിപ്പോയി. കുറച്ചു നാളുകളായി മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ […]