ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ

ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ

ഗു​രു​വാ​യൂ​ർ: തൈ​ക്കാ​ട് ശ്രീ​കൃ​ഷ്ണ എ​ൻ​ക്ലേ​വ് ബി​ൽ​ഡി​ങ്ങി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടി​ച്ച​യാ​ളെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പ്പു​റം മു​സി​രി​സ് പാ​ർ​ക്കി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ഇ​ട​പ്പി​ള്ളി മാ​ഹി​ലാ​ണ് (22) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 25നാ​ണ് ആ​ർ​ത്താ​റ്റ്‌ സ്വ​ദേ​ശി​യു​ടെ മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ​ണം പോ​യ​ത്. എ.​സി.​പി കെ.​എം. ബി​ജു​വി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ൻ​സ്പെ​ക്ട​ർ സി. ​പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പു​റ​ത്തു​നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി: ഈ വർഷം നാല് കോടിയുടെ മരുന്നുകൾ ലഭിച്ചു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി: ഈ വർഷം നാല് കോടിയുടെ മരുന്നുകൾ ലഭിച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഈ ​വ​ർ​ഷം നാ​ല് കോ​ടി രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ല​ഭി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ര​ണ്ട് കോ​ടി രൂ​പ​യു​ടെ മ​രു​ന്നാ​ണ് മു​ൻ​വ​ർ​ഷം ല​ഭി​ച്ച​ത്. ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് കെ​ട്ടി​ട നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. അ​തേ​സ​മ​യം ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ​ക്കാ​യി​ട്ടു​ള്ള ഫ​ണ്ട് ശ​രി​യാ​യി​ട്ടി​ല്ലെ​ന്നും നാ​ല് മെ​ഷീ​നു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​ൻ 60 ല​ക്ഷം രൂ​പ വ​രു​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​ജി. ശി​വ​ദാ​സ് അ​റി​യി​ച്ചു. ഫ​ണ്ടി​നാ​യി എം.​പി​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ശു​പ​ത്രി​യി​ൽ … Read more

പൂരം കലക്കല്‍; മുഖ്യമന്ത്രിയുടെ വിശദീകരണം സി.പി.എം-ആര്‍.എസ്.എസ് ഡീല്‍ -ടി.എന്‍. പ്രതാപന്‍

പൂരം കലക്കല്‍; മുഖ്യമന്ത്രിയുടെ വിശദീകരണം സി.പി.എം-ആര്‍.എസ്.എസ് ഡീല്‍ -ടി.എന്‍. പ്രതാപന്‍

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ര്‍ത്തി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം സ​ര്‍ക്കാ​ര്‍ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത സി.​പി.​എം-​ആ​ര്‍.​എ​സ്.​എ​സ് ഡീ​ലി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് കെ.​പി.​സി.​സി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് ടി.​എ​ന്‍. പ്ര​താ​പ​ന്‍. തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സ് പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​ല്‍ കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ര്‍ത്തി​ച്ചു​ള്ള പ്ര​സ്താ​വ​ന വി​ചി​ത്ര​മാ​ണ്. പൂ​രം ക​ല​ങ്ങി​യ​തി​ല്‍ ത്രി​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​ന്റെ പ്ര​സ​ക്തി ഇ​തോ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി ത​ന്നെ തൃ​ശൂ​ര്‍ പൂ​രം ത​ട​സ്സ​പ്പെ​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. പി​ന്നെ എ​ന്ത് അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ക. എ.​ഡി.​ജി.​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍ നേ​തൃ​ത്വം … Read more

ചാവക്കാട് മേഖലയിൽ രണ്ടിടത്ത് ക്ഷേത്രങ്ങളിൽ കവർച്ച

ചാവക്കാട് മേഖലയിൽ രണ്ടിടത്ത് ക്ഷേത്രങ്ങളിൽ കവർച്ച

ചാ​വ​ക്കാ​ട്: പു​ന്ന ഉ​ൾ​പ്പെ​ടെ ര​ണ്ടി​ട​ത്ത് ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച. ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പു​ന്ന അ​യ്യ​പ്പ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലും ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചാ​വ​ക്കാ​ട് ന​ഗ​ര​ത്തി​ലെ പു​തി​യ പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റ് ന​രി​യ​മ്പു​ള്ളി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലു​മാ​ണ് ക​വ​ർ​ച്ച​യു​ണ്ടാ​യ​ത്. പു​ന്ന അ​യ്യ​പ്പ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ആ​റു​ല​ക്ഷം വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി​ക്കു​ട​ങ്ങ​ളും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ന​രി​യ​മ്പു​ള്ളി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ഗ​വ​തി​യു​ടെ താ​ലി​യും വി​ഷ്ണു​മാ​യ​യു​ടെ ഓ​ട് വി​ഗ്ര​ഹ​വു​മാ​ണ് ക​വ​ർ​ന്ന​ത്. പു​ന്ന​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക്ഷേ​ത്രം ക​ഴ​ക​ക്കാ​ര​ൻ സു​രേ​ഷാ​ണ് മോ​ഷ​ണ വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​ത്. … Read more

തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിൽ ഹിഡൻ അജണ്ട -കെ. മുരളീധരൻ

തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിൽ ഹിഡൻ അജണ്ട -കെ. മുരളീധരൻ

തിരുനന്തപുരം: തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി മാറ്റിപറഞ്ഞതിന് പിന്നിൽ ഹിഡൻ അജണ്ടയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ പേരിലുള്ള കേസ് ഒഴിവാക്കാനായി കേന്ദ്രത്തെ സന്തോഷിപ്പിക്കാൻ വേണ്ടി അദ്ദേഹം എന്തും ചെയ്യും. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. തൃശൂർ പൂരം കലങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. നിയമസഭയിൽ പറഞ്ഞ കാര്യം ആർക്കും നിഷേധിക്കാൻ സാധിക്കില്ല. എന്നാൽ, പൂരം കലങ്ങിയില്ലെന്നാണ് സഭക്ക് പുറത്ത് മുഖ്യമന്ത്രി പറയുന്നത്. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരം … Read more