തൃശൂര്‍: തൃശൂര്‍ ജില്ലയിലെ അവയവ കച്ചവടത്തില്‍ സംസ്ഥാന പൊലീസ് കാര്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയെ കൊണ്ടുവരാന്‍ നീക്കം. അവയവ കച്ചവടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സാന്ത്വനം ജീവകാരുണ്യ സമിതിയുടെ നേതൃത്വത്തില്‍ സി.ബി.ഐ അന്വേഷണം തേടാനാണ് ശ്രമം. നിലവില്‍ നടന്നുവരുന്ന നിയമസഭ സമ്മേളനത്തില്‍ അവയവ കച്ചവട വിഷയം ചര്‍ച്ചയായില്ലെങ്കില്‍ സമ്മേളനം അവസാനിച്ചശേഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനമെന്ന് സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റ് സി.എ. ബാബു പറഞ്ഞു. ചാവക്കാട് താലൂക്കിലെ മുല്ലശ്ശേരി, വെങ്കിടങ്ങ് […]
കാട്ടാനകൾ നാടുവാഴുന്നു; കൃഷിയിടം വിട്ടോടി നാട്ടുകാർ
ചാലക്കുടി: വെട്ടിക്കുഴിയിൽ കാട്ടാനകൾ എത്തുന്ന ഭീതിയിൽ 1000ലേറെ വാഴകൾ കർഷകർ വെട്ടിനീക്കി. വെട്ടിക്കുഴി നോട്ടർഡാം സ്കൂളിന് എതിർവശത്തെ തീതായി ആന്റു, ജോമി, കാവുങ്ങൽ ബെറ്റ്സൻ എന്നിവരുടെ പറമ്പിലെ കുലക്കാറായ വാഴകളാണ് കർഷകർ വെട്ടിക്കളഞ്ഞത്. ഏതാനും ദിവസങ്ങളായി വാഴകൾ തിന്നാൻ കാട്ടാനകൾ വരുന്നുണ്ട്. ഇതുമൂലം വാഴകൾ നശിപ്പിച്ചാൽ കാട്ടാനകൾ എത്തില്ലെന്ന പ്രതീക്ഷയിലാണ് കൃഷി നശിപ്പിക്കുകയെന്ന കടുംകൈ ചെയ്തത്. ആറ് ഏക്കറോളം സ്ഥലത്തെ വാഴക്കൃഷിയാണ് നശിപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇവർക്ക് വന്നത്. പ്രദേശത്തെ മറ്റ് കർഷകരും അടുത്തദിവസങ്ങളിലായി വാഴകൾ വെട്ടിനീക്കാൻ […]
കണ്ടിട്ടും കാണാത്ത അധികാരികൾ…ഇവർ ഇങ്ങനെ ജീവിച്ചാൽ മതിയോ?
1. കുമ്പളക്കോട് മാട്ടിൻമുകൾ ആദിവാസി സങ്കേതത്തിലെ അനീഷ്-ശാലിനി ദമ്പതിമാർ താമസിക്കുന്ന കുടിൽ 2. കുമ്പളക്കോട് മാട്ടിൻമുകൾ ആദിവാസി സങ്കേതത്തിലെ അടുക്കളകളിലൊന്ന് പഴയന്നൂർ: തെരഞ്ഞെടുപ്പിൽ നാടകം കളിച്ചവർ കാണാതെ പോകരുത് കാടിന്റെ മക്കളുടെ കണ്ണീർ. കുമ്പളക്കോട് ആദിവാസി സങ്കേതത്തിലെ 14 കുടുംബങ്ങളാണ് നമുക്കിടയിൽ ജീവിക്കുന്നത്. കയറി കിടക്കാൻ അടച്ചുറപ്പുള്ള വീടോ, വെച്ചുകഴിക്കാൻ അടുക്കളയോ, നാലുചുമരുള്ള ശൗചാലയമെന്നതുപോലും ഇവർക്കന്ന്യം. വെട്ടിയെടുത്ത കാട്ടുകമ്പുകൾ നാട്ടി പ്ലാസ്റ്റിക് ഷീറ്റ് മൂടിയതാണ് മിക്കവരുടെയും അടുക്കള. ചിലരുടെ വീടും ഇതുതന്നെയാണ്. പാമ്പും പഴുതാരയും തേളും തുടങ്ങിയ […]
ട്രെയിനില്‍ സഹയാത്രികരോട് മതസ്പര്‍ധയോടെ സംസാരിച്ചയാൾ അറസ്റ്റില്‍
തൃശൂര്‍: സഹയാത്രക്കാരോട് മതസ്പര്‍ധയോടെ സംസാരിച്ചയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പൗരത്വമുള്ള കോട്ടയം സ്വദേശി ആനന്ദ് മാത്യുവാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്. വന്ദേഭാരത് ട്രെയിനിലാണ് സംഭവം. കണ്ണൂരിലേക്ക് പോവുകയായിരുന്ന ദമ്പതികള്‍ക്കു നേരെയാണ് വിദ്വേഷമുണ്ടാക്കുന്ന വിധത്തില്‍ സംസാരിച്ചത്. ട്രെയിന്‍ തൃശൂരില്‍ നിര്‍ത്തിയപ്പോള്‍ ദമ്പതികള്‍ അറിയിച്ചതുപ്രകാരം പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
അപകടത്തിലേക്ക് വഴിയൊരുക്കി റോഡരികിലെ തുറന്ന കാന
പേരാമ്പ്ര -പുത്തൂക്കാവ് ചാത്തന്മാസ്റ്റര് റോഡരികിൽ തുറന്നു കിടക്കുന്ന കാന കൊടകര: പഞ്ചായത്തില്‍ ഈയിടെ ടാറിങ് നടത്തി നവീകരിച്ച പേരാമ്പ്ര-പുത്തൂക്കാവ് ചാത്തന്മാസ്റ്റര് റോഡരികിലെ കാന സ്ലാബ് ഇട്ട് സുരക്ഷിതമാക്കാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. റോഡിന് ഒരുവശത്ത് നിര്‍മിച്ച കാനകള്‍ സ്ലാബില്ലാത്തതിനാല്‍ തുറന്നു കിടക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ഇരുചക്രവാഹനയാത്രക്കാരും കാല്‍നടക്കാരും കാനയിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പധികൃതരോട് പരാതിപ്പെട്ടപ്പോള്‍ കാനകള്‍ക്ക് സ്ലാബിട്ടുമൂടാനുള്ള ഫണ്ടില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് നാട്ടുകാരനും വിവരാവകാശ പ്രവര്‍ത്തകനുമായ […]
വിജനമായ പറമ്പിൽ പുരുഷന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
കടങ്ങോട് പാറപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തലയോട്ടി കണ്ടെത്തിയതിനെ തുടർന്ന് എരുമപ്പെട്ടി പൊലീസും ഫോറൻസിക്ക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു എരുമപ്പെട്ടി: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുരുഷന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കടങ്ങോട് പാറപ്പുറം കളപ്പുറത്ത് അയ്യപ്പൻകാവിന് സമീപത്തെ പറമ്പിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒറ്റപ്പാലം കേരളശ്ശേരി കണ്ണേങ്കാട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടേതാണ് (67) തലയോട്ടിയും അസ്ഥികളുമെന്നാണ് നിഗമനം. പ്രദേശവാസിയായ കരുവാത്ത് വീട്ടിൽ പരേതയായ ശാരദയുടെ ഭർത്താവായ കൃഷ്ണൻകുട്ടിയെ മൂന്നുമാസം മുമ്പ് കാണാതായിരുന്നു. കൃഷ്ണൻകുട്ടി തൂങ്ങി മരിച്ചതാകാമെന്നതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. […]