

തൃശൂർ: രാമവർമപുരം ചിൽഡ്രൻസ് ഹോമിൽ അന്തേവാസി കൊല്ലപ്പെട്ടു. ഇരിങ്ങലക്കുട സ്വദേശി അഭിഷേക് ആണ് (18) കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. രണ്ടു പേർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഒരാൾ മറ്റൊരാളുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
17കാരനായ അന്തേവാസിയും 18കാരനായ അഭിഷേകുമായാണ് സംഘർഷമുണ്ടായത്.