ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

:ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബാർ അസോസിയേഷനു മുൻപിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.അനുസ്മരണ സമ്മേളനം ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ഐ. ലോനപ്പൻ ഉദ്ഘാടനം ചെയ്തു

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.

ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരത്തിൽ ഗതാഗതനിയന്ത്രണം

ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരത്തിൽ ഗതാഗതനിയന്ത്രണം

 സംസ്ഥാനപാതയിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം. ചേലക്കര ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ ഭാഗത്തുനിന്ന് വരുന്നവ മുള്ളൂർക്കരയിൽനിന്ന് തിരിഞ്ഞ് വരവൂർ, കുണ്ടന്നൂർ, വ്യാസ കോളേജ് വഴി കുറാഞ്ചേരിയിലൂടെയും സംസ്ഥാനപാതയിൽ പ്രവേശിക്കണം. തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വടക്കാഞ്ചേരി, കുണ്ടന്നൂർ, വരവൂർ, മുള്ളൂർക്കര വഴി പോകണം. ഓട്ടുപാറ മുതൽ അകമല വരെ സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക, ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്.

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്.

സംവിധായകനും നടനുമായ തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.