മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു…

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു…

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്.

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണം.

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണം.

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോർഡുകളും ബാനറുകളും സ്ഥാപിക്കരുത്.ഉത്തരവ് പാലിച്ചില്ലെങ്കിൽ ചുമതലയുള്ളവർ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്‌ളക്‌സ് ബോർഡുകൾ നിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്.വ്യവസായ വകുപ്പ് സ്ഥാപിച്ച ബോർഡുകൾ 10 ദിവസത്തിനകം നീക്കുമെന്ന് സർക്കാർ അറിയിച്ചു.

വടക്കഞ്ചേരി GHSS-ൻ്റെ വാർഷികദിനാഘോഷവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.

വടക്കഞ്ചേരി GHSS-ൻ്റെ വാർഷികദിനാഘോഷവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.

സ്കൂൾ ഓഡിറ്റോറിയത്തിൽ എംഎൽ എ.സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായസ്ക്കൂൾ പ്രധാനധ്യാപിക ഇ കെ. പൊന്നമ്മ, അധ്യാപക രായ എം.എ. സുമ, വി.എസ്.രാധ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എസ്. ഷിനി, എസ് എം സി ചെയർമാൻ.കെ.വി. വത്സല കുമാർ, എം. പി ടി എ പ്രസിഡന്റ് സജിനി ജിപ്സൺ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സ്മിത ശങ്കരനാരായണൻ , പിടിഎ എക്സിക്യൂട്ടീവ് അംഗം … Read more

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് അപകടം

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് അപകടം

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ അഡ്മിനിസ്‌ട്രേറ്റർ കൂടിയായ ഇ.ബി ഫൈസലാണ് (52) മരിച്ചത്. ഇരിങ്ങാലക്കുട തൃശൂർ റോഡിൽ മാർവെൽ ജംഗ്ഷന് സമീപമാണ് വാഹനാപകടമുണ്ടായത്.വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ ഓഫീസ് കാര്യങ്ങൾക്കായി തൃശൂരിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി അപകട സ്ഥലത്ത് … Read more

തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ  ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

തൃശൂർ കൊടകര കൊപ്രക്കളത്ത് വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. പുത്തന്‍വീട്ടില്‍ ബൈജുവിന്റെ ഭാര്യ ജയന്തിയാണ് മരിച്ചത്. 53 വയസായിരുന്നു. ടെറസില്‍ കയറി നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിക്കുമ്പോൾ കാല്‍ വഴുതി വീണാണ് മരണം സംഭവിച്ചത്. ഉടൻ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.