ഭ​ണ്ഡാ​ര മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

ഭ​ണ്ഡാ​ര മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

ഗു​രു​വാ​യൂ​ർ: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഭ​ണ്ഡാ​രം കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ല​ടി ക​ണ്ട​ന​കം കൊ​ട്ട​ര​പ്പാ​ട്ട് സ​ജീ​ഷി​നെ​യാ​ണ് (43) എ​സ്.​എ​ച്ച്.​ഒ സി. ​പ്രേ​മാ​ന​ന്ദ കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന​ത്താ​വ​ള​ത്തി​ന​ടു​ത്ത് ആ​ൽ​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​മോ​ഷ​ണം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ആ​ലി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് പു​റ​മെ വ​ട​ക്കേ​കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വൈ​ല​ത്തൂ​രി​ൽ ന​ട​ന്ന ഭ​ണ്ഡാ​ര​മോ​ഷ​ണ​വും പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. തേ​ഞ്ഞി​പ്പ​ലം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. … Read more

തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

തൃശൂർ: തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കും വരെ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2) (xxix) പ്രകാരം കലക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. ക്യാമ്പുകൾ അവസാനിക്കുന്ന വിവരം അതത് തഹസിൽദാർമാർ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറെ അറിയിക്കണം. തദ്ദേശ ഭരണ സ്ഥാപനവുമായി ചേർന്ന് ശുചീകരണം പൂർത്തിയായ ശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും … Read more

മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വ് വ്യാ​ജ ഒ​പ്പി​ട്ട് ബാ​ങ്കി​ൽ​നി​ന്ന് പ​ണം തി​രി​മ​റി ചെ​യ്തെ​ന്ന് കേ​സ്

മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വ് വ്യാ​ജ ഒ​പ്പി​ട്ട് ബാ​ങ്കി​ൽ​നി​ന്ന് പ​ണം തി​രി​മ​റി ചെ​യ്തെ​ന്ന് കേ​സ്

ചാ​വ​ക്കാ​ട്: മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വ് വ്യാ​ജ ഒ​പ്പി​ട്ട് ബാ​ങ്കി​ൽ​നി​ന്ന് പ​ണം തി​രി​മ​റി ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി സു​ബൈ​ദ പാ​ല​ക്ക​ലി​നെ​തി​രെ​യാ​ണ് ചാ​വ​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ട​ക്ക​ഴി​യൂ​ർ മ​ത്സ്യ​തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ പ​ണം പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​യ സു​ബൈ​ദ തി​രി​മ​റി ചെ​യ്ത​താ​യാ​ണ് പ​രാ​തി. സം​ഘം സെ​ക്ര​ട്ട​റി​യും മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ആ​രി​ഫ ഫാ​റൂ​ഖി​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സ്. സം​ഘ​ത്തി​ന്റെ പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് വേ​ണ്ടി കേ​ര​ള ബാ​ങ്ക് എ​ട​ക്ക​ഴി​യൂ​ർ ശാ​ഖ​യി​ൽ പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ പേ​രി​ൽ … Read more

ല​ഹ​രി വി​ൽ​പ​ന​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കി​യെ​ന്ന്; യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

ല​ഹ​രി വി​ൽ​പ​ന​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കി​യെ​ന്ന്; യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

അ​ന്തി​ക്കാ​ട്: ല​ഹ​രി വി​ൽ​പ്പ​ന​യെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് കി​ഴു​പ്പി​ള്ളി​ക്ക​ര​യി​ൽ യു​വാ​ക്ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കി​ഴു​പ്പി​ള്ളി​ക്ക​ര ഏ​ങ്ങാ​ണ്ടി വീ​ട്ടി​ൽ അ​ന​ന്ത​കൃ​ഷ്‌​ണ​ൻ (23) എ​ന്ന ബ്രാ​വോ​യെ​യാ​ണ് അ​ന്തി​ക്കാ​ട് എ​സ്.​ഐ വി.​പി. അ​രി​സ്റ്റോ​ട്ടി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ഴു​പ്പി​ള്ളി​ക്ക​ര പൊ​റ്റേ​ക്കാ​ട്ട് ഹ​രി​കൃ​ഷ്ണ​ൻ (26), ന​ടു​ത്തു​ള്ള​ൻ വീ​ട്ടി​ൽ മി​ഥു​ൻ (27) എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 28ന് ​കി​ഴു​പ്പി​ള്ളി​ക്ക​ര നാ​രാ​യ​ണം​കു​ള​ങ്ങ​ര ക്ഷേ​ത്ര​പ​രി​സ​ര​ത്ത് വെ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പൊ​റ്റേ​ക്കാ​ട്ട് ച​ന്ദ്ര​ശേ​ഖ​ര​ന്റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞും വെ​ല്ലു​വി​ളി​ച്ചും … Read more

ചാലക്കുടിയിൽ ഹൈവേ കൊള്ളസംഘം പിടിയിൽ

ചാലക്കുടിയിൽ ഹൈവേ കൊള്ളസംഘം പിടിയിൽ

ചാലക്കുടി: ദേശീയപാത കേന്ദ്രീകരിച്ച് വൻ കൊള്ളകൾ നടത്തിവന്ന സംഘം പിടിയിൽ. അതിരപ്പിള്ളി സ്വദേശികളായ കണ്ണൻകുഴി മുല്ലശ്ശേരി വീട്ടിൽ കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് അമ്പലത്തിനു സമീപം ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48), കൊന്നക്കുഴി സ്വദേശിയും വർഷങ്ങളായി പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയിൽ താമസിക്കുന്ന ഏരുവീട്ടിൽ ജിനു എന്നു വിളിക്കുന്ന ജിനീഷ് (41), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകിൽ താമസിക്കുന്ന പുത്തനമ്പൂക്കൻ വീട്ടിൽ അജോ (42), പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടിൽ ഫൈസൽ (34) എന്നിവരാണ് പിടിയിലായത്. … Read more