ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ തെർമൽ കാമറ ഉപയോഗിച്ച് പുലിയുടെ ചലനങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു ചാലക്കുടി: ഡ്രോൺ പറത്തി തെർമൽ കാമറ ഉപയോഗിച്ച് പുലിയെ കണ്ടെത്താൻ വനം വകുപ്പ് ശ്രമം ആരംഭിച്ചു. ചാലക്കുടി ഡി.എഫ്.ഒ എം. വെങ്കിടേശന്റെ നേതൃത്വത്തിൽ ഞായറാഴ്ച പുലർച്ചയാണ് തെർമൽ കാമറയുള്ള ഡ്രോൺ പറത്തിയത്. പുലി ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തിയത്. രാത്രിയിലെ നിശ്ശബ്ദതയിൽ മറ്റെല്ലാ ചലനങ്ങളും നിലക്കുമ്പോൾ ഇരുട്ടിൽ കാടുപിടിച്ച സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ജീവികളെ തെർമൽ കാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. ജീവികളുടെ […]
സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യുവാക്കൾ അകത്തായി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ 10ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളിൽനിന്ന് പിരിവെടുത്ത് മദ്യം വാങ്ങി നൽകിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അഭിജിത്ത് (19), ചാപ്പാറ സ്വദേശി പടിഞ്ഞാറേ വീട്ടിൽ അമർനാഥ് (18) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളിൽനിന്ന് പിരിവെടുത്ത് ബിവറേജിൽനിന്ന് മദ്യം വാങ്ങി അവർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സ്കൂൾ അധികൃതർ കുട്ടികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. ഇതോടെ രക്ഷിതാക്കൾക്ക് വിവരം നൽകി. രക്ഷിതാക്കൾക്കൊപ്പം […]
ചാലക്കുടി നഗരസഭ ആശമാർക്ക് വാർഷിക അലവൻസും കുടുംബ ഇൻഷുറൻസും നൽകും
ചാലക്കുടി: 165.03 കോടി രൂപയുടെ വരവും 160.78 കോടിയുടെ ചിലവും 4.25 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ചാലക്കുടി നഗരസഭ ബജറ്റിന് അംഗീകാരം. വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി അവതരിപ്പിച്ച ബജറ്റിൽ ഇളവുകളും വാഗ്ദാനങ്ങളുമുണ്ട്. ആശമാർക്ക് 25,000 രൂപ വീതം വാർഷിക അലവൻസും ഫാമിലി ഇൻഷുറൻസും അനുവദിക്കും. ഇതിന് 10 ലക്ഷം രൂപ വകയിരുത്തി. അംഗൻവാടി പ്രവർത്തകർക്ക് പ്രത്യേക ഫാമിലി ഇൻഷൂറൻസ് പദ്ധതി നടപ്പാക്കും. നഗരസഭ ശക്തിസ്ഥൽ ക്രിമിറ്റോറിയത്തിൽ നഗരസഭ പ്രദേശത്തെ മുഴുവൻ താമസക്കാരുടെയും ശവസംസ്കാരം സൗജന്യമാക്കി. രാസലഹരിക്കെതിരെ […]
നഗരസഭ നൽകിയ രേഖയിൽ ‘റോഡ്’ ‘തോട്’ ആയി; പട്ടയ സ്വപ്നം പൂവണിയാതെ കാൽനൂറ്റാണ്ടായി ഒമ്പത് കുടുംബങ്ങൾ
കുന്നംകുളം: നഗരസഭയിൽ ചേരി നിർമാർജന ഭാഗമായി നഗരത്തിലെ പാറപ്പുറത്തുനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് മാറ്റിപാർപ്പിച്ച ഒമ്പത് കുടുംബങ്ങൾ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും പട്ടയം ലഭിക്കാതെ വലയുന്നു. നഗരസഭ അധികാരികളുടെ കടുത്ത നിസ്സംഗതയും അനാസ്ഥയുമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. അരനൂറ്റാണ്ട് കാലം പാറപ്പുറത്ത് താമസിച്ചിരുന്ന 33 കുടുംബങ്ങളെയാണ് 25 വർഷം മുമ്പ് മാറ്റിപാർപ്പിച്ചത്. ഇതിൽ പലർക്കും വർഷങ്ങൾക്ക് ശേഷം പട്ടയം ലഭിച്ചെങ്കിലും ഒമ്പത് കുടുംബങ്ങൾ ഇതിനായി കയറിയിറങ്ങാത്ത ഇടങ്ങളില്ല. നഗരസഭയുടെ ആവശ്യത്തിനായാണ് ഈ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. ഇതിൽ 16 കുടുംബങ്ങളെ […]
ചാലക്കുടിയിൽ കെണിയൊരുക്കി, പുലിക്കായി കാത്തിരിപ്പ്
പുലിയെ പിടികൂടാൻ വനപാലകർ ചാലക്കുടിയിൽ കെണി സ്ഥാപിക്കുന്നു ചാലക്കുടി: പുലിയെ പിടികൂടാൻ വനപാലകർ ചാലക്കുടിയിൽ കെണിയൊരുക്കി. പുലി സാന്നിധ്യം സ്ഥിരീകരിച്ച കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിന്റെ വെടിക്കെട്ട് നടക്കാറുള്ള ആൾപ്പെരുമാറ്റം കുറഞ്ഞ പറമ്പിലാണ് കൂട് സ്ഥാപിച്ചത്. ഇവിടെ പുലിയുടെ കാൽപ്പാടുകൾ ധാരാളമായി പതിഞ്ഞിട്ടുണ്ട്. ചാലക്കുടിപ്പുഴയോട് ചേർന്ന പ്രദേശമാണിത്. പുഴയോരത്തെ കാടുപിടിച്ച പ്രദേശത്ത് പുലിക്ക് താവളമാക്കാൻ വേണ്ടത്ര ഇടങ്ങളുണ്ട്. കൊരട്ടിയിൽനിന്നാണ് പുലി എത്തിയതെങ്കിൽ ചാലക്കുടിപ്പുഴയിലൂടെ ഈ ഭാഗത്ത് കൂടിയാവാം വന്നതെന്ന് കരുതുന്നു. കണ്ണമ്പുഴ ക്ഷേത്രം റോഡിലൂടെ 100 മീറ്ററോളം നടന്നാൽ […]
റമദാൻ 27ാം രാവിൽ വിഭവമൊരുക്കി വിതരണം ചെയ്ത് മാതൃകയായി മുഹിയുദ്ദീൻ ജുമാമസ്ജിദ്
27ാം രാവിൽ വിതരണം ചെയ്യാൻ ഉതുവടി മുഹിയുദ്ദീൻ ജുമാമസ്ജിദിൽ പച്ചക്കറി കറി പാചകം ചെയ്യുന്ന ശരീഫ് ചെറുതുരുത്തി: റമദാനിലെ 27ാം രാവ് വിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. അന്നേദിവസം പച്ചക്കറി ചേർത്ത് ഉണ്ടാക്കുന്ന കറി ജാതിഭേദമന്യേ എല്ലാവർക്കും വിതരണം ചെയ്ത് മാതൃകയായി പാഞ്ഞാൾ പഞ്ചായത്ത് ഉതുവടി മുഹിയുദ്ദീൻ ജുമാമസ്ജിദ് ഭാരവാഹികൾ. 180 വർഷമായി ഈ സൽപ്രവൃത്തി തുടരുന്നുണ്ട്. ദൂര സ്ഥലങ്ങളിൽനിന്ന് പോലും ഈ കറി കൊണ്ടുപോകാനായി ആളുകൾ വരുന്നുണ്ട്. പണ്ടുകാലത്ത് അഞ്ച് മഹല്ലുകൾ ഒരുമിച്ചാണ് ഈ ചടങ്ങ് നടത്തിയിരുന്നത്. […]