ചുരുട്ടി കെട്ടുകളാക്കി വില്‍പ്പനക്ക് തയാറാക്കിയ മുണ്ടകന്‍ വൈക്കോല്‍ കൊടകര: മുന്‍കാലങ്ങളില്‍ നല്ലവില കിട്ടിയിരുന്ന മുണ്ടകന്‍ വൈക്കോലിന് ഇക്കുറി വിലയും ആവശ്യക്കാരും കുറഞ്ഞത് നെല്‍കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായി. കൃഷിച്ചെലവിനു തുല്യമായ തുക മുന്‍വര്‍ഷങ്ങളില്‍ മുണ്ടകന്‍ കൊയ്ത്തിനുശേഷം വൈക്കോല്‍ വില്പനയിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. ആറേഴുവര്‍ഷം മുമ്പ് ഒരുകെട്ട് വൈക്കോലിന് 250 രൂപയോളം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നൂറുരൂപയില്‍ താഴെയാണ് കിട്ടുന്നത്. ഒരുമാസം മുമ്പ് കൊയത്ത് പൂര്‍ത്തിയാക്കിയ കര്‍ഷകര്‍ക്ക് കെട്ടിന് 125 രൂപ നിരക്കില്‍ കിട്ടിയിരുന്നു. ആവശ്യക്കാര്‍ കുറഞ്ഞതും വേനല്‍മഴ കനത്തുപെയ്തതുമാണ് […]
മുരിയാട്-വേളൂക്കര കുടിവെള്ള പദ്ധതി പ്രതിസന്ധിയിൽ
മുരിയാട് പഞ്ചായത്തില്‍ നിർമാണം നിലച്ച കുടിവെള്ള പദ്ധതി ഇരിങ്ങാലക്കുട: നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയം പര്യാപ്തതയിലേക്ക് നയിക്കുമായിരുന്ന സമ്പൂർണ കുടിവെള്ള പദ്ധതി നിർമാണം നിലച്ച് കാടുകയറിയ നിലയിൽ. പദ്ധതിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയായത് 20 ശതമാനം മാത്രം പ്രവൃത്തികളാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കുടിവെള്ള പദ്ധതിക്ക് തടസ്സമായതെന്നാണ് ഔദ്യോഗിക വിശദീകരണം. ജൽജീവൻ മിഷൻ, സംസ്ഥാന ഫണ്ട് എന്നിവ ഉപയോഗിച്ചുള്ള പദ്ധതിയുടെ നിർമാണം 2023 ഫെബ്രുവരി 24ന് മന്ത്രി റോഷി അഗസ്റ്റിനാണ് […]
മദ്യലഹരിയിൽ ഭാര്യയുടെ മൂക്കിടിച്ച് തകർത്തു; യുവാവ് പിടിയിൽ
കുന്നംകുളം: മദ്യലഹരിയിൽ ഭാര്യയുടെ മൂക്ക് ഇടിച്ച് തകർത്ത കേസിൽ ഭർത്താവ് പിടിയിൽ. ചൂണ്ടൽ പെലക്കാട്ടുപയ്യൂർ കറുപ്പം വീട്ടിൽ റിജുവാനെയാണ് (47) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വഴക്കുണ്ടാക്കി ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നു.�
നറുനിലാവിന്റെ ഇഫ്താർ പൊതികൾ…
സ്നേഹത്തിന്റെ ഇഫ്താർ പൊതികളുമായി ഇത്തവണയും ഒമാൻ മബേലയിലെയും പരിസരവാസികളിലെയും സാധാരണക്കാരായ പ്രവാസികളെ തേടി ആ മലയാളി കരങ്ങളെത്തും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ലബീഷാണ് തുടർച്ചയായി 13ാമത്തെ വർഷവും നോമ്പ് തുറക്കുന്ന സഹജീവികൾക്ക് സ്നേഹ വിരുന്നൂട്ടി മാതൃക തീർക്കുന്നത്. ആദ്യ ഘട്ടത്തിൽ പത്തിൽ താഴെ കിറ്റുകൾ മാത്രമാണ് നൽകിയിരുന്നതെങ്കിൽ ഇന്നത് ദിനേനെ 500 കിറ്റുകൾ നൽകുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ഇത് 600 ആയും വർധിക്കും. വെന്തുരുകുന്ന മരുഭൂമിയിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാർക്ക് ആശ്വാസം പകരുന്നതാണിത്. […]
പോട്ട ആശ്രമം കവല അടച്ചുകെട്ടി; അടിപ്പാത നിർമാണം ഉടൻ
പോട്ട ആശ്രമം കവല അടച്ചുകെട്ടുന്നു ചാലക്കുടി: ദേശീയപാതയിൽ നിരന്തരം അപകട ഭീഷണി ഉയർത്തുന്ന പോട്ട ആശ്രമം സിഗ്നൽ ജങ്ഷൻ ദേശീയപാത അധികൃതർ അടച്ചു. നേരത്തെ ഇവിടെ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ നിരവധിപേർ അപകടങ്ങളിൽ മരിച്ചിരുന്നു. അവസാനം കഴിഞ്ഞ 13ന് ഇവിടെ മിനിലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിക്കുകയും ലോറി തീപിടിച്ച് നശിക്കുകയും ചെയ്ത സംഭവത്തോടെ ദേശീയപാതയിലേക്കുള്ള ക്രോസിങ് അടച്ചുകെട്ടാൻ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനം നടപ്പാക്കാൻ വൈകിയപ്പോൾ കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് നൽകി. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച രാവിലെ ക്രോസിങ് അടച്ചത്. […]
പോട്ട ആശ്രമം കവല അടച്ചുകെട്ടുമെന്ന തീരുമാനം നടപ്പായില്ല
പോട്ട ആശ്രമം കവല ചാലക്കുടി: തുടർച്ചയായി സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ദേശീയപാതയിൽ പോട്ട ആശ്രമം സിഗ്നൽ ജങ്ഷൻ അടക്കാനുള്ള തീരുമാനം ഇതുവരെയും നടപ്പായില്ല. അടച്ചുകെട്ടുമ്പോൾ ഇതുവഴിയുള്ള ബസ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്ന കാര്യം വരെ ബസുടമകളുമായി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. ഇതേതുടർന്ന് ദേശീയപാത അതോറിറ്റി അടുത്തദിവസംതന്നെ റോഡ് അടക്കുന്നതിനുള്ള ക്രമീകരണം നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ, റോഡ് അടച്ചുപൂട്ടുമ്പോൾ പകരം സ്വീകരിക്കേണ്ട സംവിധാനങ്ങളെ സംബന്ധിച്ച ആശങ്കകൾ അധികൃതരിൽ പൂർണമായും ഒഴിവായിട്ടില്ല. അതിനാൽ അടച്ചുപൂട്ടൽ വൈകുകയാണ്. ആശ്രമം ജങ്ഷനിൽ കാൽനടക്കാർ റോഡ് […]