അജ്മൽ ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂൾ പരിസരത്ത് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മലിനെയാണ് (28) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലാങ്ങാട് തൊട്ടാപ്പ് കേന്ദ്രീകരിച്ച് വളർന്ന ലഹരിസംഘത്തിലെ അംഗങ്ങളാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ലഹരി ഉപയോഗിച്ച് കൊണ്ടിരിക്കെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അജ്മൽ തന്റെ സുഹൃത്തായ വെങ്കിടങ്ങ് മതിലകത്ത് നിസാമുദ്ദീനെ (24) തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിസാമുദ്ദീനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജ്മലിനെ […]
ഭർതൃവീട്ടുകാർ എടുത്ത സ്വർണത്തിന്റെ വിപണി വില നൽകണമെന്ന് കുടുംബ കോടതി
ഇരിങ്ങാലക്കുട: ഭർതൃവീട്ടുകാർ എടുത്ത സ്വർണത്തിന്റെ വിപണി വില കിട്ടാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശിനി ഷൈൻ മോൾ നൽകിയ ഹരജിയിലാണ് വിധി. ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും വിവാഹസമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും തിരിച്ചുനൽകിയില്ലെന്നും തനിക്കും മകൾക്കും ചെലവിന് നൽകുന്നില്ലെന്നും കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. യുവതിയുടെ 100 പവൻ സ്വർണാഭരണങ്ങളും കൈപ്പറ്റിയ എട്ടു ലക്ഷം രൂപയും തിരിച്ചുനൽകാനും യുവതിക്കും മകൾക്കും 2014 മുതൽ മുൻകാല പ്രാബല്യത്തോടെ ചെലവിനത്തിൽ 12.80 ലക്ഷം […]
തൃശൂർ പൂരം വെടിക്കെട്ട്: ജില്ല ഭരണകൂടം നിയമോപദേശം തേടും
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതിക്കായി ജില്ല ഭരണകൂടം അഡ്വക്കറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടും. തിരുവമ്പാടി, പാറമേക്കാവ് വേലകൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിലെ നിർദേശങ്ങൾ പാലിച്ചാൽ പൂരം വെടിക്കെട്ടിന് അനുമതി നൽകാനാകുമോ എന്ന ഉപദേശമാണ് തേടുന്നത്. വെടിക്കെട്ടും വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലം വേണമെന്നും അതിൽനിന്ന് 100 മീറ്റർ അകലെയാണ് കാഴ്ചക്കാരെ നിർത്തേണ്ടതെന്നുമാണ് കേന്ദ്ര നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിച്ചാൽ പൂരം വെടിക്കെട്ടിന് അനുമതി നൽകാനാവില്ല. നിയമം […]
പുലി ഭീഷണി; ചാലക്കുടിയിൽ തിരച്ചിൽ തുടരുന്നു
പുലിയെ തേടി ചാലക്കുടി തോട്ടവീഥി ഭാഗത്ത് ഒഴിഞ്ഞ വീടുകളിൽ നടക്കുന്ന പരിശോധന ചാലക്കുടി: ആൾത്താമസമില്ലാത്ത കെട്ടിടങ്ങളിൽ പരിശോധന നടത്തിയും കാമറകൾ പരിശോധിച്ചും പുലിയെ കണ്ടെത്താൻ ചാലക്കുടിയിൽ വനം വകുപ്പ് അരിച്ചുപെറുക്കി പരിശോധന തുടരുന്നു. ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപം പുലിയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തിയത് പുലി അവിടം വിട്ടുപോയിട്ടില്ലെന്ന സംശയം വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ രണ്ടാമത്തെ കൂടും നേരത്തെ അവിടെ തന്നെയാണ് സ്ഥാപിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി വനംവകുപ്പിലെ പ്രത്യേക അന്വേഷണ സംഘം പുലിയെ തെരയുന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. അതുപോലെ […]
97ലും റമദാനിലെ മുഴുവൻ നോമ്പുംനോറ്റ് റുക്കിയ
റുക്കിയ പാവറട്ടി: 97 വയസ്സിലും റമദാനിലെ മുഴുവൻ നോമ്പും നോറ്റ് ആത്മ സംസ്കരണത്തിന്റെ തെളിവാർന്ന മാതൃകയായി റുക്കിയുമ്മ. തിരുനെല്ലൂർ പുതിയവീട്ടിൽ പരേതനായ കുഞ്ഞു മുഹമ്മദിന്റെ ഭാര്യ റുക്കിയയാണ് തന്റെ 97ാം വയസ്സിലും മുഴുവൻ നോമ്പുകൾ എടുത്ത് ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. വാർധക്യസഹജമായ ആരോഗ്യപ്രശ്നം ഉണ്ടെങ്കിലും ദൃഢമായ വിശ്വാസമാണ് ഇത്തരത്തിലുള്ള നോമ്പ് എടുക്കാൻ പ്രേരണയെന്ന് റുക്കിയ പറയുന്നു. ചെറുപ്പം മുതൽ ശീലിച്ചത് കൊണ്ടാണ് ഇപ്പോഴും ഒരു പ്രയാസമില്ലാതെ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്നത്. റമദാൻ മാസം കഴിഞ്ഞുള്ള ആറാം നോമ്പും […]
മേഖലയിൽ ഭീതി പടർത്തി ഏഴാറ്റുമുഖം ഗണപതി
വെട്ടിക്കുഴിയിൽ എത്തിയ ഏഴാറ്റുമുഖം ഗണപതി ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ വെട്ടിക്കുഴി, ചൂളക്കടവ് ജനവാസമേഖലയിലെ കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയായ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനയെ എത്രയും വേഗം മേഖലയിൽനിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഏഴാറ്റുമുഖം ഭാഗത്തുമാത്രം കണ്ടുവരുന്ന ഈ കാട്ടാന ഈ പ്രദേശങ്ങളിലും തുടർച്ചയായി എത്തുകയാണ്. വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയ പ്രദേശവാസികളുടെ ജീവിതം കൂടുതൽ ദുരിതമയമായിരിക്കുകയാണ്. വെട്ടിക്കുഴി, രണ്ടുകൈ, ചൂളക്കടവ് റോഡിലൂടെ രാവും പകലും കാട്ടാനയുടെ വിളയാട്ടമാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളുമടക്കം ഏറെ ഭീതിയോടെയാണ് ഈ […]