ശങ്കർജിയുടെ ജ്വലിക്കുന്ന സ്മരണയിൽ മായന്നൂർ
ശങ്കർജിയുടെ മായന്നൂരിലെ വീട് ഗാന്ധിജിക്കൊപ്പം സബര്‍മതി ആശ്രമത്തില്‍നിന്ന് 241 മൈല്‍ നടന്ന് ദണ്ഡിയാത്രയിലും ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്ത ശങ്കരന് എഴുത്തച്ഛന് എന്ന ശങ്കര്‍ജി, ദണ്ഡിയാത്രയില്‍ പങ്കെടുത്ത നാലു മലയാളികളില്‍ ഒരാള്‍. തിരുവില്വാമല കൊറ്റുവീട്ടില് രാമന് എഴുത്തച്ഛന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1902 ഒക്ടോബര്‍ ഏഴിന് തിരുവില്വാമലയില്‍ ജനിച്ച ശങ്കരന് എഴുത്തച്ഛന് പിന്നീട് മായന്നൂരിലേക്ക് താമസം മാറ്റുകയായിരുന്നു. യൗവനത്തിൽ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആകൃഷ്ടനായി ശങ്കര്‍ജി നാടുവിട്ട് വാര്‍ധയിലെത്തി. ഏറെക്കാലം സബര്‍മതി ആശ്രമത്തില്‍ ചെലവഴിച്ചു. അവിടെ ഖാദി വിദ്യാർഥിയായി പ്രവർത്തിച്ചു. … Read more