പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം; മധ്യവയസ്കന് 30 വർഷം തടവും പിഴയും
കുന്നംകുളം: പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ മധ്യവയസ്കന് 30 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. മങ്ങാട് അത്രപ്പുള്ളി വീട്ടിൽ രവീന്ദ്രനെയാണ് (രവി – 51) കുന്നംകുളം അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയിൽ എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.കെ ഭൂപേഷിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. … Read more