ഗു​രു​വാ​യൂ​രി​ല്‍ ഡെ​ങ്കി​പ്പനി പ​ട​രു​ന്നു; നാ​ടോ​ടി സം​ഘ​ങ്ങ​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി

ഗു​രു​വാ​യൂ​രി​ല്‍ ഡെ​ങ്കി​പ്പനി പ​ട​രു​ന്നു; നാ​ടോ​ടി സം​ഘ​ങ്ങ​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി

ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍ഡു​ക​ളി​ല്‍ ഡെ​ങ്കി​പ്പനി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ടോ​ടി സം​ഘ​ങ്ങ​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി. 21 പേ​ര്‍ക്കാ​ണ് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. വാ​ര്‍ഡ് 27ലാ​ണ് കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചാ​ണ് നാ​ടോ​ടി സം​ഘ​ങ്ങ​ളെ പ​രി​ശോ​ധി​ച്ച​ത്. 62 പേ​രു​ടെ ര​ക്ത സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു. സം​ഘ​ത്തി​ലെ ആ​റ് സ്ത്രീ​ക​ള്‍ ഗ​ര്‍ഭി​ണി​ക​ളാ​ണ്. ഒ​രു വ​യ​സ്സി​നു​താ​ഴെ എ​ട്ട് കു​ട്ടി​ക​ളും അ​ഞ്ച് വ​യ​സ്സി​നു​താ​ഴെ 28 കു​ട്ടി​ക​ളു​മു​ണ്ട്. മി​ക്ക കു​ട്ടി​ക​ളും രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത​വ​രും വാ​ക്‌​സി​നേ​ഷ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി.നെ​ന്‍മി​നി, വെ​ട്ട​ത്ത് … Read more

വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ എൻജി. കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ എൻജി. കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

എരുമപ്പെട്ടി (തൃശൂർ): വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽനിന്നും എരുമപ്പെട്ടിയിൽനിന്നും എത്തിയ ആംബുലൻസുകളിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു വരുന്നു. മലബാർ എൻജിനീയറിങ് കോളജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ഹോട്ടൽ ജീവനക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ ഉണ്ടായതാണ് … Read more

ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ചാ​വ​ക്കാ​ട്: ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ണ​ത്ത​ല വ​ഞ്ചി​ക്ക​ട​വ് മേ​ത്തി വീ​ട്ടി​ൽ ഷ​ജീ​ർ (30), വെ​ങ്കി​ട​ങ്ങ് പു​തു​വീ​ട്ടി​ൽ റ​മീ​സ് (25) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​വ​ക്കാ​ട് ആ​ശു​പ​ത്രി റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് 0.26 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​മാ​രാ​യ വി​ജി​ത്ത്, ബി​ജു, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സ​ന്ദീ​പ്, ഷെ​ബി, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, അ​ന​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

മ​ണ​ത്ത​ല​യി​ൽ ക​ട​യു​ടെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച

മ​ണ​ത്ത​ല​യി​ൽ ക​ട​യു​ടെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. ക​ട​യി​ൽ സൂ​ക്ഷി​ച്ച 17,000 രൂ​പ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ഇ​ര​ട്ട​പ്പു​ഴ ഉ​ണ്ണി​ക്കേ​ര​ൻ ശൈ​ല​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ മ​ണ​ത്ത​ല മു​ല്ല​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ട​യു​ടെ പു​റ​ക് വ​ശ​ത്തു​ള്ള ചു​മ​ര് തു​ര​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. ചാ​വ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ്​ പരിശോധന :ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു

ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ്​ പരിശോധന :ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു

ചേർപ്പ്: പെരിഞ്ചേരിയിൽ ആരോഗ്യ വകുപ്പ്​ നടത്തിയ പരിശോധനയിൽ പരിസരം വൃത്തിയായി സൂക്ഷിക്കാത്ത ഹോട്ടൽ അടപ്പിച്ചു. ‘ഹെൽത്തി കേരള’ കാമ്പയിന്‍റെ ഭാഗമായി ചേർപ്പ് പഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, ബേക്കറി, ഫിഷ് സ്റ്റാൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ ‘ടേസ്റ്റി ഫുഡ്‌ കോർണർ’ അടപ്പിച്ചത്​. ഊരകം ബിസ്മി ഫിഷ് സ്റ്റാൾ, ലുലു ഫിഷ് സ്റ്റാൾ എന്നിവക്ക്​ മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിയതിന്​ പിഴ ചുമത്തി. പുകയില നിയന്ത്രണ നിയമം പാലിക്കാതെ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും പിഴ ഈടാക്കിയുണ്ട്. ചേർപ്പ് സാമൂഹികാരോഗ്യകേന്ദ്രം … Read more