പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ലോ​ക​മ​ലേ​ശ്വ​രം പ​ടാ​ക്കു​കു​ളം ക​ണ്ണാ​ത്തേ​രി​യി​ൽ സു​നി​ലാ​ണ് (50) അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ വി​ദേ​ശ​ത്താ​യി​രു​ന്നു. നാ​ട്ടി​ൽ വ​ന്ന​താ​യി അ​റി​ഞ്ഞതോടെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ കെ. ​അ​ജി​ത്ത്, ര​വി കു​മാ​ർ, എ.​എ​സ്.​ഐ പ്രീ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വധശ്രമ കേസിലെ പ്രതി റിമാൻഡിൽ

വധശ്രമ കേസിലെ പ്രതി റിമാൻഡിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം മു​സി​രി​സ് പാ​ർ​ക്കി​ൽ കു​ട്ടി​ക​ളു​മാ​യി വ​ന്ന യു​വാ​വി​നെ കൂ​ട്ടം​ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ത്ത​ല വി.​പി. തു​രു​ത്ത് പു​ത്തൂ​ർ വീ​ട്ടി​ൽ ഗ്രീ​ഷ്ജി​ത്ത് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.  

ദേശീയ പാത വികസനം; എടമുട്ടം യു.പി സ്കൂൾ പൊളിച്ചു തുടങ്ങി

ദേശീയ പാത വികസനം; എടമുട്ടം യു.പി സ്കൂൾ പൊളിച്ചു തുടങ്ങി

തൃ​പ്ര​യാ​ർ: ശ​താ​ബ്ദി പി​ന്നി​ട്ട എ​ട​മു​ട്ടം യു.​പി സ്കൂ​ൾ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന് വേ​ണ്ടി പൊ​ളി​ച്ചു​തു​ട​ങ്ങി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് സ്കൂ​ൾ​വി​ട്ട ശേ​ഷ​മാ​ണ് യ​ന്ത്ര​മു​പ​യോ​ഗി​ച്ച് മ​തി​ൽ പൊ​ളി​ക്ക​ൽ ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം, ഇ​വി​ട​ത്തെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഇ​നി എ​ന്ത് ചെ​യ്യു​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വ​രെ ജി​ല്ല വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. മാ​നേ​ജ്മെ​ന്റ് പ​ക​രം സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​നാ​ഥ​രാ​ക്ക​രു​തെ​ന്ന് എ​ട​മു​ട്ടം യു.​പി സ്കൂ​ൾ സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ കെ.​എ. അ​ബ്ദു​ൽ … Read more

ഗുരുവായൂർ ദേവസ്വം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മുഖ്യമന്ത്രി

ഗുരുവായൂർ ദേവസ്വം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മുഖ്യമന്ത്രി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവകാരുണ്യപ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റുമായി സഹകരിച്ചുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ കേന്ദ്രത്തിന് പ്രതിവർഷം 12 ലക്ഷം രൂപയുടെ മരുന്നാണ് ദേവസ്വം നൽകുന്നത്. ഇ തുക വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷൻ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണനും ഓൺലൈനിലാണ് പങ്കെടുത്തത്. എൻ.കെ. അക്ബർ എം.എൽ.എ.യും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസും മുഖ്യാതിഥികളായി. ദേവസ്വം ചെയർമാൻ ഡോ. … Read more

കു​ന്നം​കു​ള​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ

കു​ന്നം​കു​ള​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ മോ​ഷ്ടാ​വി​നെ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യെ​ന്നാ​ണ് സൂ​ച​ന. കു​ന്നം​കു​ളം ശാ​സ്ത്രി​ജി ന​ഗ​റി​ൽ പ്ര​ശാ​ന്തി വീ​ട്ടി​ൽ റി​ട്ട. പ്ര​ഫ. രാ​ജ​ൻ-​ദേ​വി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ഒ​ന്നി​ന് ക​വ​ർ​ച്ച ന​ട​ന്ന​ത്. 96 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. പ​ക​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ അ​പ​രി​ചി​ത​രെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ചി​രു​ന്നു. പ​ക​ൽ പൂ​ട്ടി കി​ട​ക്കു​ന്ന വീ​ടു​ക​ൾ ഉ​ന്നം … Read more