Headline
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ

വെള്ളം പടിയിറങ്ങുമ്പോള്‍ ബാക്കിവെച്ചത് ദുരിതജീവിതങ്ങള്‍

വെള്ളം പടിയിറങ്ങുമ്പോള്‍ ബാക്കിവെച്ചത് ദുരിതജീവിതങ്ങള്‍
വെള്ളം പടിയിറങ്ങുമ്പോള്‍ ബാക്കിവെച്ചത് ദുരിതജീവിതങ്ങള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഴ മാ​റി​നി​ന്ന് മൂ​ടി​ക്കെ​ട്ടി​യ ആ​കാ​ശ​ത്തി​നു​പ​ക​രം സൂ​ര്യ​വെ​ളി​ച്ചം തെ​ളി​ഞ്ഞ​പ്പോ​ള്‍ മ​ന​സ്സി​ലെ കാ​ര്‍മേ​ഘ​ങ്ങ​ളും നീ​ങ്ങി. വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ആ​ശ്വാ​സം തി​രി​ച്ചെ​ത്തു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ ക്യാ​മ്പു​ക​ളി​ല്‍നി​ന്ന് ആ​ളു​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ തു​ട​ങ്ങി. എ​ങ്കി​ലും മ​ഴ പെ​യ്യു​മോ എ​ന്ന ആ​ശ​ങ്ക ചി​ല​രി​ലെ​ങ്കി​ലും ബാ​ക്കി നി​ല്‍ക്കു​ന്നു​ണ്ട്.

വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ ക്യാ​മ്പു​ക​ളി​ല്‍നി​ന്ന് തി​രി​ച്ചെ​ത്തി​യ​വ​ര്‍ക്ക് ദു​രി​ത​ത്തി​നൊ​ട്ടും കു​റ​വി​ല്ല എ​ന്നു​ള്ള​താ​ണ് അ​വ​സ്ഥ. ക്യാ​മ്പു​ക​ളി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍ക്ക് മു​ന്നി​ല്‍ ശു​ചീ​ക​ര​ണം എ​ന്നു​ള്ള​താ​ണ് ഏ​റെ ക​ഠി​ന​മാ​യ ദൗ​ത്യം.

വീ​ടു​മാ​ത്ര​മ​ല്ല, കി​ണ​റു​ക​ളും ശു​ചി​മു​റി​ക​ളും വൃ​ത്തി​യാ​ക്കു​ക എ​ന്ന ശ്ര​മ​ക​ര ജോ​ലി​ക്കാ​ണ് ഏ​റെ പ്രാ​ധാ​ന്യം. ക​രു​വ​ന്നൂ​ര്‍, പൊ​റ​ത്തി​ശ്ശേ​രി, കാ​റ​ളം, കാ​ട്ടൂ​ര്‍ മേ​ഖ​ല​യി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ക​രു​വ​ന്നൂ​ര്‍ കൊ​ക്ക​രി​പ്പ​ള്ളം ഭാ​ഗ​ത്ത് ക്യാ​മ്പി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും തി​രി​കെ വീ​ട്ടി​ലെ​ത്തി. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ പ​ല​രും വീ​ടു​ക​ളി​ലെ​ത്തി ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ ബ​ന്ധു​ക്ക​ളും ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

വീ​ടു​ക​ളി​ല്‍ ശു​ചീ​ക​ര​ണം പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും വീ​ടു​ക​ള്‍ വാ​സ​യോ​ഗ്യ​മാ​ക്കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ ക്യാ​മ്പു​ക​ളി​ല്‍നി​ന്ന് പൂ​ര്‍ണ​മാ​യും ആ​ളു​ക​ള്‍ ഒ​ഴി​യു​ക​യു​ള്ളൂ.

ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് ഇ​പ്പോ​ഴും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. കാ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ കാ​റ​ളം എ.​എ​ല്‍.​പി സ്‌​കൂ​ളി​ല്‍ 36 കു​ടും​ബ​ങ്ങ​ളി​ല്‍നി​ന്നാ​യി 92 പേ​രും, കാ​റ​ളം ഹൈ​സ്‌​കൂ​ളി​ല്‍ 46 വീ​ടു​ക​ളി​ല്‍നി​ന്നും 91 പേ​രും താ​ണി​ശ്ശേ​രി ഡോ​ളേ​ഴ്‌​സ് എ​ല്‍.​പി സ്‌​കൂ​ളി​ല്‍ ആ​റു വീ​ടു​ക​ളി​ല്‍നി​ന്നു​മാ​യി 13 പേ​രു​മാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ക​രാ​ഞ്ചി​റ സെ​ന്റ് സേ​വി​യേ​ഴ്‌​സ് സ്‌​കൂ​ളി​ല്‍ 42 വീ​ടു​ക​ളി​ല്‍നി​ന്നും 116 പേ​രും കാ​ട്ടൂ​ര്‍ പോം​പെ സ്‌​കൂ​ളി​ല്‍ ഒ​മ്പ​തു വീ​ടു​ക​ളി​ല്‍നി​ന്നും 22 പേ​രു​മാ​ണ് ക്യാ​മ്പി​ലു​ണ്ട്.

പ​ടി​യൂ​ര്‍ എ​ച്ച്.​ഡി.​പി സ​മാ​ജം സ്‌​കൂ​ളി​ല്‍ 13 വീ​ടു​ക​ളി​ല്‍നി​ന്നും 21 പേ​രാ​ണു​ള്ള​ത്. മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ പു​ല്ലൂ​ര്‍ എ​സ്.​എ​ന്‍.​ബി.​എ​സ്.​എ​ല്‍.​പി സ്‌​കൂ​ളി​ല്‍ അ​ഞ്ചു വീ​ടു​ക​ളി​ല്‍നി​ന്ന് 12 പേ​രും ആ​നു​രു​ളി അ​യ്യ​ങ്കാ​ളി സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ ര​ണ്ടു വീ​ടു​ക​ളി​ല്‍നി​ന്നും ആ​റു​പേ​രും ക്യാ​മ്പി​ലു​ണ്ട്.

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ല്‍ ക​രു​വ​ന്നൂ​ര്‍ സെ​ന്റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ല്‍ 18 വീ​ടു​ക​ളി​ല്‍നി​ന്നും 40 പേ​രും മാ​പ്രാ​ണം സെ​ന്റ് സേ​വി​യേ​ഴ്‌​സ് സ്‌​കൂ​ളി​ല്‍ 19 വീ​ടു​ക​ളി​ല്‍നി​ന്നും 44 പേ​രും ജ​വ​ഹ​ര്‍ കോ​ള​നി​യി​ലെ പ​ക​ല്‍വീ​ടി​ല്‍ നാ​ലു വീ​ടു​ക​ളി​ല്‍നി​ന്നും 10 പേ​രു​മാ​ണ് ക്യാ​മ്പി​ലു​ള്ള​ത്.

Leave a Reply

Back To Top
error: Content is protected !!