തൃശൂർ: ചേലക്കര നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് സജ്ജമായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. പോളിങ്ങിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. മണ്ഡലത്തില്‍ 2,13,103 വോട്ടര്‍മാര്‍ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ആകെ 2,13,103 വോട്ടര്‍മാരാണുള്ളത്. 1,01,903 പുരുഷന്മാരും, 1,11,197 സ്ത്രീകളും, മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. ഇതില്‍ 10,143 പേര് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പേര് ചേര്‍ത്ത […]
വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം, ആവേശ കൊടുമുടിയിൽ പ്രവർത്തകർ; വിധിയെഴുത്ത് ബുധനാഴ്ച
തിരുവനന്തപുരം: ചൂടേറിയ പ്രചാരണത്തിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം. രണ്ട് മണ്ഡലങ്ങളിലും ബുധനാഴ്ചയാണ് വോട്ടെടുപ്പ്. യു.ഡി.എഫ് തിരുവമ്പാടിയിലും എൽ.ഡി.എഫ് കൽപറ്റയിലും എൻ.ഡി.എ സുൽത്താൻ ബത്തേരിയിലുമാണ് കൊട്ടിക്കലാശം നടത്തിയത്. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യമാണ് വയനാട്ടിലെ കൊട്ടിക്കലാശത്തിന്റെ ഹൈലൈറ്റ്. താൻ വീണ്ടും തിരിച്ചുവരുമെന്ന് മലയാളത്തിൽ പറഞ്ഞു കൊണ്ടാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. വൻ വിജയം നേടുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും വയനാട്ടിൽ ചരിത്രം കുറിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസും വ്യക്തമാക്കി. ചേലക്കരയിലും കലാശക്കൊട്ട് മൂന്ന് മുന്നണികളും […]
വിദ്യാർഥിയെ അടിച്ച അധ്യാപകനെതിരെ നടപടി വന്നേക്കും
കൊടുങ്ങല്ലൂർ: ആറാംക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ടടിച്ച കേസിലെ പ്രതിയായ അധ്യാപകനെതിരെ നടപടി വന്നേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി അറിയുന്നു. മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ കെ.ജെ. ആൻറണിക്കെതിരെയാണ് അധികൃതർ നടപടിയിലേക്ക് നീങ്ങുന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ മതിലകം പൊലീസ് ജൂവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും ഭാരതീയ ന്യായസംഹിത പ്രകാരവ് ജാമ്യം ലഭിക്കാത്ത വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വിദ്യാർഥിക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചൂരൽ കൊണ്ടുള്ള അടിയേറ്റത്. ശരീരത്തിൽ അടിയുടെ […]
മഹാശിലായുഗത്തിൽ നിർമിതമായ പഴുതറ ചാലക്കുടിയിൽ കണ്ടെത്തി
ചാലക്കുടി: 5000 വർഷത്തിനുമേൽ പഴക്കമുള്ളതും മഹാശിലായുഗ കാലഘട്ടത്തിൽ നിർമിതമായതെന്നും കരുതപ്പെടുന്ന പഴുതറ ചാലക്കുടിയിൽ കണ്ടെത്തി. ചാലക്കുടി കുറ്റിച്ചിറ വില്ലേജിൽ കുണ്ടുകുഴിപ്പാടം അന്നപൂർണേശ്വരിദേവി ക്ഷേത്രത്തിൽനിന്ന് 500 മീറ്റർ മാറി സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് പഴുതറയുടെ അവശിഷ്ടം കണ്ടെത്തിയത്. കല്ലുകളിൽ കുത്തി വരച്ചിട്ടുള്ളതിന്റെ ചില അടയാളങ്ങളും കാണുന്നുണ്ട്. ചരിത്രപൈതൃക ഗവേഷകനും എഴുത്തുകാരനുമായ പി.ജി. അനീഷാണ് പഴുതറ കണ്ടെത്തി തിരിച്ചറിഞ്ഞത്. ഒരു പരന്ന കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപ്പാളികൾ കൊണ്ട് താങ്ങി നിർത്തിയ നിലയിലുള്ളതാണ് പഴുതറയുടെ രൂപം. ചാലക്കുടിയുടെ പല ഭാഗത്തും […]
സ്വപ്നങ്ങൾ നെയ്യാനാവാതെ കുത്താമ്പുള്ളി
തൃശൂർ: ചേലക്കര നിയോജക മണ്ഡലത്തിൽ ഒമ്പത് പഞ്ചായത്തുകളാണുള്ളത്. അവയിൽ രണ്ട് പ്രധാന പഞ്ചായത്തുകളാണ് പാഞ്ഞാൾ, തിരുവില്വാമല എന്നിവ. ഭാരതപ്പുഴക്ക് സമീപമാണ് തിരുവില്വാമല. പാഞ്ഞാൾ ഒരു തനി നാടൻ ഗ്രാമമാണ്. പാഞ്ഞാൾ, കിള്ളിമംഗലം, പൈങ്കുളം എന്നീ ഗ്രാമങ്ങൾ ചേർന്നതാണ് പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്. കൃഷി തന്നെയാണ് ജനങ്ങളുടെ മുഖ്യ ജീവിത മാർഗം. 12 ദിവസം നീണ്ടുനിൽക്കുന്ന അതിരാത്രമാണ് പാഞ്ഞാളിനെ പുറംലോകത്ത് ശ്രദ്ധേയമാക്കുന്നത്. പാഞ്ഞാള്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ താല്‍ക്കാലികമായി തയാറാക്കുന്ന യാഗശാലയിൽ നടക്കുന്ന അതിരാത്രം പ്രസിദ്ധമാണ്. അതിരാത്ര ഭൂമികക്ക് ചുറ്റുമുള്ള വയലുകളിൽ […]
കടല്‍ക്ഷോഭം; വാടാനപ്പള്ളിയിൽ റബിള്‍ മൗണ്ട് വാള് നിർമാണം അടുത്ത ആഴ്ച തുടങ്ങും
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിലെ കള്ളക്കടല്‍ പ്രതിഭാസം മൂലം തീരശോഷണവും നാശനഷ്ടങ്ങളും ഉണ്ടായ ഭാഗങ്ങളിൽ കലക്ടര്‍ അര്ജുന് പാണ്ഡ്യന് സന്ദർശനം നടത്തി. വിവിധ വാര്‍ഡുകളില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വാർഡ് അംഗങ്ങൾ എന്നിവരോടൊപ്പമായിരുന്നു സന്ദര്‍ശനം. മടങ്ങിയ ശേഷം കടല്‍ഭിത്തി നിർമാണം, കുടിവെള്ളക്ഷാമം, വൈദ്യുതി വിതരണ തടസ്സം എന്നീ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാൻ കലക്ടറുടെ ചേംബറില്‍ യോഗം ചേരുകയും ചെയ്തു. വാടാനപ്പള്ളി ഒന്നാം വാര്‍ഡിലെ തീരശോഷണത്തിനുള്ള താല്‍ക്കാലിക പരിഹാരമായി ഭരണാനുമതി ലഭിച്ച 35 ലക്ഷം രൂപയുടെ […]