Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

ഒ​രു​ക്കം പൂ​ര്‍ത്തി​യാ​യി; ചേ​ല​ക്ക​ര നാ​ളെ ബൂ​ത്തി​ലേ​ക്ക്

തൃ​ശൂ​ർ: ചേ​ല​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യ​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് പോ​ളി​ങ്. പോ​ളി​ങ്ങി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​യി.

മ​ണ്ഡ​ല​ത്തി​ല്‍ 2,13,103 വോ​ട്ട​ര്‍മാ​ര്‍

ചേ​ല​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 2,13,103 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. 1,01,903 പു​രു​ഷ​ന്മാ​രും, 1,11,197 സ്ത്രീ​ക​ളും, മൂ​ന്ന് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ക്കാ​രും ഉ​ള്‍പ്പെ​ടു​ന്നു. ഇ​തി​ല്‍ 10,143 പേ​ര്‍ ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പേ​ര് ചേ​ര്‍ത്ത പു​തി​യ വോ​ട്ട​ര്‍മാ​രാ​ണ്.

എ.​എ​സ്.​ഡി, എ​ന്‍കോ​ര്‍, പോ​ള്‍ മാ​നേ​ജ​ര്‍ മോ​ണി​റ്റ​റി​ങ് ക​ണ്‍ട്രോ​ള്‍ റൂം

​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ള്‍മാ​റാ​ട്ടം ത​ട​യു​ന്ന​തി​നും സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കാ​യി ത​യാ​റാ​ക്കി​യ എ.​എ​സ്.​ഡി മോ​ണി​റ്റ​ര്‍ സി.​ഇ.​ഒ കേ​ര​ള ആ​പ്, പോ​ളി​ങ് വി​വ​ര​ങ്ങ​ള്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പ്, എ​ന്‍കോ​ര്‍ സോ​ഫ്റ്റ്​വെയർ ‍എ​ന്നി​വ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വ​ര​ണാ​ധി​കാ​രി​യാ​യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ​ര്‍വ്വെ യു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ നി​രീ​ക്ഷി​ക്കും.

വോ​ട്ട​ര്‍പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ കാ​ല​യ​ള​വി​ല്‍ ആ​ബ്‌​സ​ന്റീ, ഷി​ഫ്റ്റ​ഡ്, ഡെ​ഡ് (ഹാ​ജ​രി​ല്ലാ​ത്ത​വ​ര്‍, സ്ഥ​ലം മാ​റി​യ​വ​ര്‍, മ​ര​ണ​പ്പെ​ട്ട​വ​ര്‍) എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി ബി.​എ​ല്‍.​ഒ.​മാ​ര്‍ ത​യാ​റാ​ക്കി​യ പ​ട്ടി​ക എ​ല്ലാ പോ​ളി​ങ് ബൂ​ത്തി​ലെ​യും പ്രി​സൈ​ഡി​ങ് ഓ​ഫിസ​ര്‍ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. എ.​എ​സ്.​ഡി പ​ട്ടി​ക​യി​ലു​ള്ള വോ​ട്ട​ര്‍ ബൂ​ത്തി​ലെ​ത്തി​യാ​ല്‍ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ക്ക് ശേ​ഷം വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വാ​ദം ന​ല്‍കും. തു​ട​ര്‍ന്ന് എ.​എ​സ്.​ഡി മോ​ണി​റ്റ​ര്‍ ആ​പ്പ് വ​ഴി ഫോ​ട്ടോ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ രേ​ഖ​പ്പെ​ടു​ത്തും. ആ​പ്പ് ഉ​പ​യോ​ഗി​ച്ച്ത​ന്നെ വോ​ട്ട​റു​ടെ ചി​ത്ര​വും എ​ടു​ക്കും. ആ​പ്പി​ലൂ​ടെ ഒ​രു വോ​ട്ട​ര്‍ ഒ​ന്നി​ല​ധി​കം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കാ​നാ​കും. പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍, ആ​ദ്യ പോ​ളി​ങ് ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ക്ക് മാ​ത്ര​മാ​ണ് ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്. വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ മാ​ത്ര​മാ​ണ് ആ​പ് ഉ​പ​യോ​ഗി​ക്കാ​നാ​കു​ക. വ​ര​ണാ​ധി​കാ​രി​യു​ടെ ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ ആ​പ്പി​ന്റെ പ്ര​വ​ര്‍ത്ത​നം നി​രീ​ക്ഷി​ക്കും.

പോ​ളി​ങ് വി​വ​ര​ങ്ങ​ള്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്, എ​ന്‍കോ​ര്‍ സോ​ഫ്റ്റ്​വെയർ എ​ന്നി​വ​യും ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ നി​രീ​ക്ഷി​ക്കും. കൂ​ടാ​തെ വോ​ട്ടെ​ടു​പ്പി​ലെ അ​പാ​ക​ത​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നു​ക​ളു​ടെ ത​ക​രാ​റു​ക​ള്‍, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചും ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്കാം. ഉ​ട​നെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഹോം ​വോ​ട്ടി​ങ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി

85 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 925 പേ​രും 40 ശ​ത​മാ​ന​ത്തി​ല​ധി​കം ഭി​ന്ന​ശേ​ഷി​യു​ള​ള 450 പേ​രും ചേ​ര്‍ത്ത് 1375 പേ​ര്‍ ഹോം ​വോ​ട്ടി​ങ് സം​വി​ധാ​നം മു​ഖേ​ന വോ​ട്ട് ചെ​യ്തു. പ്ര​സ്തു​ത വോ​ട്ടു​ക​ള്‍ വ​ട​ക്കാ​ഞ്ചേ​രി ട്ര​ഷ​റി​യി​ല്‍ ബ​ന്ത​വ​സ്സോ​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന്

വോ​ട്ടെ​ടു​പ്പി​നു​ള്ള പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ സ്വീ​ക​ര​ണ-​വി​ത​ര​ണ കേ​ന്ദ്ര​മാ​യ ചെ​റു​തു​രു​ത്തി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ക്കും. ജി.​പി.​എ​സ് ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​ളി​ങ് സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ബൂ​ത്തു​ക​ളി​ല്‍ എ​ത്തി​ക്കും. യാ​ത്രാ​വേ​ള​യി​ല്‍ പൊ​ലീ​സും സെ​ക്ട​റ​ല്‍ ഓ​ഫി​സ​റും അ​നു​ഗ​മി​ക്കും. പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ വി​പു​ല​മാ​യ സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

മ​ണ്ഡ​ല​ത്തി​ല്‍ 180 പോ​ളി​ങ് ബൂ​ത്തു​ക​ള്‍; അ​തീ​വ സു​ര​ക്ഷ​യി​ല്‍ 14 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍

തൃ​ശൂ​ർ: മ​ണ്ഡ​ല​ത്തി​ല്‍ 14 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ മൈ​ക്രോ ഒ​ബ്സ​ര്‍വ​ര്‍മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്ന​സാ​ധ്യ​താ ബൂ​ത്തു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത് സി.​എ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​പ്പി​ക്കും. വെ​ബ് കാ​സ്റ്റി​ങ് സം​വി​ധാ​നം, വീ​ഡി​യോ​ഗ്രാ​ഫ​ര്‍, പൊ​ലീ​സ് സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കും. ബൂ​ത്തു​ക​ളി​ലെ​ത്തു​ന്ന ഓ​രോ വോ​ട്ട​റും വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​തും, രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന​തും ഉ​ള്‍പ്പ​ടെ​യു​ള​ള മു​ഴു​വ​ന്‍ ദൃ​ശ്യ​ങ്ങ​ളും ചി​ത്രീ​ക​രി​ക്കും.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ 96 പോ​ളി​ങ് ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി 180 പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. മൂ​ന്ന് ഓ​ക്സി​ല​റി ബൂ​ത്തു​ക​ളും ഉ​ള്‍പ്പെ​ടെ​യാ​ണ് ഇ​ത്. പ്ര​ത്യേ​ക പോ​ളി​ങ് ബൂ​ത്തു​ക​ളും അ​ഞ്ച് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍. പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ ന​മ്പ​ര്‍ 36, 56, 114, 144, 172 എ​ന്നി​വ മാ​തൃ​കാ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ്. വേ​ന​ല്‍ ക​ണ​ക്കി​ലെ​ടു​ത്ത് വോ​ട്ട​ര്‍മാ​ര്‍ക്ക് വെ​യി​ല്‍ ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ത​ണ​ല്‍പ​ന്ത​ല്‍ ഒ​രു​ക്കും. പോ​ളി​ങ് ബൂ​ത്തു​ക​ളു​ടെ സ്ഥാ​നം, ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍, വോ​ട്ട​ര്‍ അ​സി​സ്റ്റ​ന്‍സ് ബൂ​ത്ത് എ​ന്നി​വ​യെ​ക്കു​റി​ച്ച് മാ​ര്‍ഗ​നി​ര്‍ദ്ദേ​ശം ന​ല്‍കു​ന്ന​തി​ന് ശ​രി​യാ​യ അ​ട​യാ​ള​ങ്ങ​ള്‍ സ്ഥാ​പി​ക്കും. പൂ​ര്‍ണ​മാ​യും ഹ​രി​ത​ച്ച​ട്ടം പാ​ലി​ക്കും. പ്ര​ത്യേ​കം ശൗ​ചാ​ല​യ​ങ്ങ​ളും ഒ​രു​ക്കും. ആ​വ​ശ്യ​ത്തി​ന് കു​ടി​വെ​ള്ളം സ​ജ്ജ​മാ​ക്കും. വ​യോ​ജ​ന​ങ്ങ​ള്‍ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും റാ​മ്പ് സൗ​ക​ര്യം ഉ​റ​പ്പാ​ക്കും. സ്ത്രീ​ക​ള്‍ക്ക് ചു​മ​ത​ല​യു​ള​ള ഒ​രു പോ​ളി​ങ് സ്റ്റേ​ഷ​ന്‍ (69ാം ന​മ്പ​ര്‍) ചേ​ല​ക്ക​ര ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ കോ​ണ്‍വെ​ന്റ് ഹൈ​സ്കൂ​ള്‍ എ ​ബ്ലോ​ക്കി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ എ​ല്‍.​എ​ഫ് കോ​ണ്‍വെ​ന്റ് ഹൈ​സ്‌​കൂ​ളി​ലെ ബു​ത്ത് സ്ത്രീ​ക​ള്‍ നി​യ​ന്ത്രി​ക്കും. ഇ​വി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം എ​ല്ലാ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രും വ​നി​ത​ക​ളാ​യി​രി​ക്കും.

ജനവിധി തേടി ആ​റ് സ്ഥാ​നാ​ര്‍ഥി​ക​ള്‍

ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ആ​റ് സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. യു.​ആ​ര്‍. പ്ര​ദീ​പ് (ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഓ​ഫ് ഇ​ന്ത്യ മാ​ര്‍ക്‌​സി​സ്റ്റ്-​ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം), കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ (ഭാ​ര​തീ​യ ജ​ന​താ പാ​ര്‍ട്ടി-​താ​മ​ര), ര​മ്യ ഹ​രി​ദാ​സ് (ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സ്-​കൈ), കെ.​ബി. ലി​ന്‍ഡേ​ഷ് (സ്വ​ത​ന്ത്ര​ന്‍ -മോ​തി​രം), എ​ന്‍.​കെ. സു​ധീ​ര്‍ (സ്വ​ത​ന്ത്ര​ന്‍ -ഓ​ട്ടോ​റി​ക്ഷ), ഹ​രി​ദാ​സ​ന്‍ (സ്വ​ത​ന്ത്ര​ന്‍-​കു​ടം) എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ള്‍.

വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ള്‍ ത​യാ​ര്‍

റി​സ​ര്‍വ് ഉ​ള്‍പ്പെ​ടെ 216 ബാ​ല​റ്റ് യൂ​നി​റ്റു​ക​ളും ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റു​ക​ളും 234 വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ളു​മാ​ണ് സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്.

തി​രി​ച്ച​റി​യ​ല്‍ രേ​ഖ നി​ര്‍ബ​ന്ധം

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തു​ന്ന വോ​ട്ട​ര്‍ ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത​രേ​ഖ ക​രു​ത​ണം.

ഇ​ന്ന് അ​വ​ധി

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ സ്വീ​ക​ര​ണ വി​ത​ര​ണ കേ​ന്ദ്ര​മാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഗ​വ. ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ ചെ​റു​തു​രു​ത്തി, പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​യി വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍ക്കാ​ര്‍ അ​ർ​ധ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക് ചൊ​വ്വാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ക​ല​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. വോ​ട്ടെ​ടു​പ്പ് ദി​ന​മാ​യ ന​വം​ബ​ര്‍ 13ന് ​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ സ​ര്‍ക്കാ​ര്‍, അ​ര്‍ധ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക് വേ​ത​ന​ത്തോ​ടെ പൊ​തു അ​വ​ധി സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Back To Top
error: Content is protected !!