
കൊടുങ്ങല്ലൂർ: ആറാംക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ടടിച്ച കേസിലെ പ്രതിയായ അധ്യാപകനെതിരെ നടപടി വന്നേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി അറിയുന്നു.
മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ കെ.ജെ. ആൻറണിക്കെതിരെയാണ് അധികൃതർ നടപടിയിലേക്ക് നീങ്ങുന്നത്.
കുട്ടിയുടെ പിതാവിന്റെ പരാതിയിൽ മതിലകം പൊലീസ് ജൂവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും ഭാരതീയ ന്യായസംഹിത പ്രകാരവ് ജാമ്യം ലഭിക്കാത്ത വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വിദ്യാർഥിക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചൂരൽ കൊണ്ടുള്ള അടിയേറ്റത്.
ശരീരത്തിൽ അടിയുടെ പാടുകൾ പതിഞ്ഞ കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു.

