ബൈക്ക് കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

ബൈക്ക് കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നിന്ന് ഇരുചക്രവാഹനം കവർന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മരക്കാക്കര എടക്കുന്നി ചൂണ്ടയിൽ വീട്ടിൽ സോഡ ബാബു എന്ന ബാബുരാജിനെയാണ് (42) ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. 40 കേസുകളിലെ പ്രതിയായ ഇയാൾ വാഹന പരിശോധനക്കിടയിൽ കരുവന്നൂരിൽ വച്ചാണ് പിടിയിലായത്. കഴിഞ്ഞ 26നാണ് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള കേരള മെറ്റൽസ് എന്ന ടൂ വീലർ വർക്ക്ഷോപ്പിന്റെ പരിസരത്ത് നിന്ന് പ്രതി ബൈക്ക് കവർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ. അനീഷ് കരീമിന്റെ … Read more

മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു

മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു

അരിമ്പൂർ: മനക്കൊടി കൃഷ്ണൻകോട്ട കോൾപടവിലെ രണ്ട് മോട്ടോർ ഷെഡുകൾ കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി ചെമ്പ് കമ്പികൾ മോഷ്ടിച്ചതായി പരാതി. പടവിലെ സ്വാമിത്തറയിലെ ഷെഡിൽ പെട്ടിയിൽ പൂട്ടിവെച്ച കമ്പികളാണ് മോഷണം പോയത്. ഇവിടെ പഴയ മോട്ടോർ മാറ്റി സബ് മെർസിബിൾ മോട്ടോർ സമീപകാലത്ത് സ്ഥാപിച്ചിരുന്നു. ഇതിന്റെയാണ് കണക്ഷൻ നൽകാനുള്ള കമ്പികൾ. മോട്ടോർ ഷെഡ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചുമറ്റൊരു തറയിൽ ഷട്ടറിന്റെ പൂട്ട് തകർത്തതല്ലാതെ മോഷണം നടന്നിട്ടില്ല. പുതിയതായി സബ് മെർസിബിൾ … Read more

12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊരട്ടി: 12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം മാലിപ്പറമ്പ് പുത്തൻപുരയ്ക്കൽ നിഖിലിനെ (30) കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണും സംഘവും ചേർന്നാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്ക് പണം നല്‍കിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സംഭവശേഷം പലയിടങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് കാറുകളിലായി കടത്തിയ 25 കോടി വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കേസിൽ പുതുവൈപ്പ് പുന്നത്തറ പ്രേംകുമാര്‍ (34), വൈപ്പിന്‍ കാഞ്ഞിരത്തിങ്കല്‍ സാബിന്‍ (33), … Read more

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട: കോളജ് വിദ്യാർഥിനിയോട് സ്വകാര്യ ബസ്സിൽ അപമര്യാദയായി പെരുമാറിയ പൊലീസ്‌ ഡ്രൈവർ അറസ്റ്റിൽ. പുല്ലൂർ ആനുരുളി കുണ്ടിൽ വീട്ടിൽ രതീഷ് മോനെയാണ് (38) സി.ഐ. അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച തൃശ്ശൂരിൽ നിന്നു ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രാമധ്യേ മാപ്രണത്ത് വെച്ചായിരുന്നു പതിനേഴുകാരിക്ക് നേരെ പ്രതിയുടെ മോശം പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടർന്ന് സഹയാത്രികർ തടഞ്ഞു വെക്കുകയും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് പോലീസിലെ ഡ്രൈവറാണെന്ന് … Read more

ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് കിള്ളന്നൂർ വാണിയംകിഴക്കിൽ അഖിൽ സണ്ണി (28) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ ഇതിനുശേഷം സ്ത്രീയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽ കുമാർ, സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ യു. ദുർഗാലക്ഷ്മി, സിവിൽ പൊലീസ് ഓഫിസർമാരായ പി. ഹരീഷ് കുമാർ, … Read more