സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അല്‍പ്പം മുന്‍പായിരുന്നു മരണം വിദേശ യാത്ര റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കോടിയേരിയെ കാണാനെത്തുമെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്ക പരന്നത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തിയിട്ടുണ്ട്

സഹോദരി സൂക്ഷിക്കാനേൽപിച്ച ആധാരങ്ങളുപയോഗിച്ച് കോടികളുടെ തട്ടിപ്പ്; സഹോദരങ്ങൾ അറസ്റ്റിൽ

സഹോദരി സൂക്ഷിക്കാനേൽപിച്ച ആധാരങ്ങളുപയോഗിച്ച്  കോടികളുടെ  തട്ടിപ്പ്; സഹോദരങ്ങൾ അറസ്റ്റിൽ

ചാവക്കാട്: വസ്തുവിന്റെ ഉടമയായ സഹോദരിയറിയാതെ ആധാരം ജാമ്യം വെച്ച് ചിട്ടിയിൽ നിന്ന്  1.70 കോടിയോളം തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് മുഹമ്മദ് (70), സഹോദരൻ ഐ.കെ. അബൂബക്കർ (65) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്. ഒ വിപിൻ കെ.വേണു ഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2014 ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ സഹോദരിയും പരേതനായ രായംമരക്കാർ വീട്ടിൽ പെരിങ്ങാട്ട് ഷാഹുവിന്റെ ഭാര്യയുമായ സഫിയയുടെ പേരിലുള്ള ആധാരങ്ങൾ ചിട്ടിയിൽ ജാമ്യം നൽകിയാണ് ഇരുവരും വ്യാജ ഒപ്പിട്ട് … Read more

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

ചാലക്കുടി: മേലൂരിൽ തൃശൂർ കെ.എസ്.എഫ്.ഇയുടെ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്. മേലൂർ പഞ്ചായത്ത് വാർഡ് 12ലെ നെടുമ്പാച്ചിറക്ക് സമീപം റോഡിലാണ് ചൊവ്വാഴ്ച വൈകീട്ട് കടലാസും പ്ലാസ്റ്റിക്കും ഉൾെപ്പടെ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ഇതേതുടർന്ന് വൈസ് പ്രസിഡന്റ് പോളി പുളിക്കന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് തൃശൂർ കെ.എസ്.എഫ്.ഇക്കാരുടെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെനിന്ന് കിട്ടിയ ബിസിനസ് കാർഡിൽ മാനേജറുടെ നമ്പറുണ്ടായിരുന്നു. ഇതിൽ ബന്ധപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. കെ.എസ്.എഫ്.ഇയിൽ പെയിന്‍റിങ് നടത്തിയവരാണ് പണികൾ കഴിഞ്ഞപ്പോൾ മാലിന്യം കൊണ്ടുപോയത്. മേലൂർ … Read more

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മോഷണം: പ്രതി പിടിയിൽ

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മോഷണം: പ്രതി പിടിയിൽ

തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പത്തനംതിട്ട സ്വദേശിയുടെ മൊബൈൽ ഫോണും പണവുമടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിൽ പ്രതിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് വീട്ടിൽ ജിഷ്ണു (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം. 16,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 33,000 രൂപയും ലൈസൻസ്, ആധാർ കാർഡ് എന്നിവ ഉൾപ്പെടെ രേഖകളുമടങ്ങുന്ന ബാഗാണ് നഷ്ടമായത്. ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ സബ് ഇൻസ്പെക്ടർ കെ. ഉമേഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. … Read more

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more