വാഹനീയം: അദാലത്ത് 22ന്

വാഹനീയം: അദാലത്ത്  22ന്

തൃശൂർ ∙ ഓഫിസുകളിൽ തീർപ്പാക്കാൻ ബുദ്ധിമുട്ടുള്ള അപേക്ഷകളിലും പരാതികളിലും പരിഹാരം കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് 22ന് അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ‘വാഹനീയം’ പരാതി പരിഹാര അദാലത്ത് നടത്തും. ഓൺലൈൻ ഇടപാടുകൾക്കുള്ള സൗകര്യവും ഒരുക്കും. പരിഗണിക്കേണ്ട അപേക്ഷകൾ/പരാതികൾ എന്നിവ 18നു മുൻപായി അതത് ആർടി ഓഫിസുകളിൽ സമർപ്പിക്കണം. രാവിലെ 10ന് മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും.

തൃശൂരിൽ റാഗിങ് ;സീനിയർ വിദ്യാർഥികൾ ചവിട്ടി നട്ടെല്ലൊടിച്ച ബി.ടെക് വിദ്യാർഥി കിടപ്പിൽ

തൃശൂരിൽ റാഗിങ് ;സീനിയർ വിദ്യാർഥികൾ ചവിട്ടി നട്ടെല്ലൊടിച്ച ബി.ടെക് വിദ്യാർഥി കിടപ്പിൽ

കൊടുങ്ങല്ലൂർ: തൃശൂരി​ലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയതായി പരാതി. അടിച്ചും ഇടിച്ചും ചവിട്ടിയും നട്ടെല്ല് പൊട്ടിയ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ മതിലകം വടക്കനോളി നജീബിന്റെ മകൻ സഹൽ അസിൻ (19) ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. സുഹൃത്തിനെ റാഗ് ചെയ്യാൻ ശ്രമിക്കുന്നത് തടയുന്നതിനിടെ സീനിയർ വിദ്യാർഥികൾ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് തന്നെ മർദിച്ച് ഈ വിധമാക്കിയതെന്ന് തൃശൂർ അമല ആശുപത്രിയിലെ … Read more

ചാലക്കുടിയിൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് 16 മുതൽ

ചാലക്കുടിയിൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് 16 മുതൽ

ചാലക്കുടി: നഗരപരിധിയിൽ വളർത്ത് നായ്ക്കൾക്ക് ലൈസൻസ് നൽകുന്ന പദ്ധതി 16ന് രാവിലെ ഒമ്പതിന് തുടങ്ങും. പോട്ട മിനി മാർക്കറ്റ് പരിസരത്ത് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വളർത്ത് നായ്ക്കൾക്ക് വാക്സിൻ എടുക്കലും മൈക്രോ ചിപ്പ് ഘടിപ്പിക്കലും ലൈസൻസ് അനുവദിക്കലും നടക്കും. വാക്സിൻ സൗജന്യമായി നൽകും. മൈക്രോ ചിപ്പിന് 350 രൂപ സർവിസ് ചാർജ് നൽകണം. ലൈസൻസ് ഫീസ് ഇനത്തിൽ നാടൻ നായ്ക്ക് 100 രൂപ, ഹൈബ്രിഡ് ഇനത്തിന് 500 രൂപ, വാണിജ്യ അടിസ്ഥാനത്തിൽ ഉള്ളവക്ക് … Read more

ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽ വള്ളത്തിൽ നിന്ന് മത്സ്യം ഇറക്കുന്നതിനിടയിൽ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം താനൂർ ഒട്ടുംപുറം സ്വദേശി കുഞ്ഞിൻപുരക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹനീഫ (49) ആണ് മരിച്ചത്. താനൂരിൽ നിന്ന് മത്സ്യ ബന്ധനത്തിന് ബിസ്മില്ല എന്ന വള്ളത്തിൽ എത്തിയതാണ്. മത്സ്യം പിടിച്ച് ബുധനാഴ്ച രാവിലെ ഏങ്ങണ്ടിയൂർ ഹാർബറിൽ വന്നു. മൽസ്യം ഇറക്കുന്നതിനിടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ഉടൻ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. താനൂർ സ്വദേശികളായ 20 മത്സ്യ … Read more

ഗുരുവായൂർ വലിയ അച്യുതൻ ചെരിഞ്ഞു

ഗുരുവായൂർ വലിയ അച്യുതൻ ചെരിഞ്ഞു

ഗുരുവായൂർ: ആനത്താവളത്തിലെ കൊമ്പന്‍ അച്യുതന്‍ ചെരിഞ്ഞു. തിങ്കളാഴ്ച രാത്രി 7.30ഓടെയായിരുന്നു അന്ത്യം. ഞായറാഴ്ച വയറുവേദന മൂലം ആന അസ്വസ്ഥനായിരുന്നെങ്കിലും പിന്നീട് സുഖം പ്രാപിച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും അവശനാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തു. ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. എഴുന്നള്ളിപ്പുകളിലെ സ്ഥിരസാന്നിധ്യമാണ്. 51 വയസ് പ്രായം കണക്കാക്കുന്ന ആനയെ കൊടുത്തിരുപ്പുള്ളി സ്വദേശി കെ.വി. കൃഷ്ണയ്യരാണ് 1998ൽ ബിഹാറിൽ നിന്നു കേരളത്തിലെത്തിച്ചത്. രാമു എന്നായിരുന്നു പേര്. അവിടെ നിന്നു കോയമ്പത്തൂർ യു.കെ. ടെക്സ് ഉടമയും തൃശൂർ കരുവന്നൂർ … Read more