തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരികരിച്ചു, ജാഗ്രതാ നിര്‍ദേശം

തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരികരിച്ചു, ജാഗ്രതാ നിര്‍ദേശം

തൃശൂർ: ചേർപ്പ് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഫാമിൽ പന്നിപ്പനി swine-flu സ്ഥിരീകരിച്ചു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലും. ഇവയുടെ സംസ്കാരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വേണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. സമീപപ്രദേശങ്ങളിൽ പന്നിയിറച്ചി വിൽക്കുന്നതിനും വിലക്കുണ്ട്. ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ ചേംബറിൽ യോ​ഗം ചേർന്നിരുന്നു. വയനാട്, കണ്ണൂർ ജില്ലകളിൽ പന്നിപ്പനി സ്ഥിരീകരിച്ച … Read more

പ്രസവിച്ചിട്ട് മൂന്നാഴ്ച, ഭാര്യയെ വെട്ടിക്കൊന്നു; ഒന്നര മാസത്തിനുശേഷം ഭര്‍ത്താവ് പിടിയിൽ

പ്രസവിച്ചിട്ട് മൂന്നാഴ്ച, ഭാര്യയെ വെട്ടിക്കൊന്നു; ഒന്നര മാസത്തിനുശേഷം ഭര്‍ത്താവ് പിടിയിൽ

തൃശൂര്‍ ∙ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര മാസത്തിനുശേഷം പിടിയില്‍. തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. ഒളിവില്‍പ്പോയ പ്രതിയെ ചങ്ങരംകുളത്തുനിന്നാണു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ആസിഫ്. ബാഗില്‍ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു. … Read more

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ

കയ്പമംഗലം: തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി കുറുപ്പത്ത് വീട്ടിൽ രഞ്ജിത്തിനെയാണ് (36) എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 28ന് കമ്പനിക്കടവ് ബീച്ച് കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന് അകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് 20,000 രൂപ കവർന്നിരുന്നു. ഇതേതുടർന്ന് തൃശൂർ റൂറൽ എസ്.പിയുടെ നിർദേശാനുസരണം പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

15കാരിക്ക് നഗ്നചിത്രങ്ങൾ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ

15കാരിക്ക് നഗ്നചിത്രങ്ങൾ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ

ഒല്ലൂര്‍: 15കാരിക്ക് നഗ്നചിത്രങ്ങൾ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. കാച്ചേരി വലിയകത്ത് വീട്ടില്‍ മമ്മദ് (63) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. ഒല്ലൂര്‍ എസ്.എച്ച്.ഒ ബെന്നി ജേക്കബ്, എസ്.ഐ ബിബിന്‍ ബി. നായര്‍, എ.എസ്.ഐ ജോഷി, സി.പി.ഒ അഭിലാഷ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

ദേശീയ ഗെയിംസിൽ സ്വർണത്തിളക്കത്തോടെ തൃശൂർ ജില്ല

ദേശീയ ഗെയിംസിൽ സ്വർണത്തിളക്കത്തോടെ തൃശൂർ ജില്ല

തൃശൂർ: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ തൃശൂരിന് സ്വർണനേട്ടം. ഗെയിംസിൽ ഞായറാഴ്ച നടന്ന ജൂഡോയിലാണ് ജില്ലയുടെ സ്വർണക്കൊയ്ത്ത് നടന്നത്. എ.ആർ. അർജുനും പി.ആർ. അശ്വതിയുമാണ് മെഡൽ കരസ്ഥമാക്കിയത്. ഇതാദ്യമായാണ് ജൂഡോയിൽ കേരളം സ്വർണം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 90 കി. ഗ്രാം വിഭാഗത്തിലാണ് അർജുന് സ്വർണം. 78 കി. ഗ്രാം വിഭാഗത്തിലാണ് അശ്വതിക്ക് സുവർണനേട്ടം. തൃശൂർ ശ്രീ കേരളവർമ കോളജിലെ വിദ്യാർഥിയാണ് അർജുൻ. തൃശൂർ സായിലായിരുന്നു പരിശീലനം നടന്നിരുന്നത്. വയനാട് സ്വദേശിയായ അർജുനും ഇടുക്കി സ്വദേശിനിയായ അശ്വതിയും നിലവിൽ … Read more