ബസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്, മധ‍്യവയസ്കൻ പിടിയിൽ

ബസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്, മധ‍്യവയസ്കൻ പിടിയിൽ

കുന്നംകുളം: ബസിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയുടെ തലക്ക് പരിക്കേറ്റു. സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ. ചാലിശ്ശേരി പെരുമണ്ണൂർ മാരോട്ട് വീട്ടിൽ നാരായണന്റെ ഭാര്യ പ്രേമലതക്കാണ് (47) പരിക്കേറ്റത്. കാണിപ്പയ്യൂർ സ്വദേശി ഇടത്തൂർ വീട്ടിൽ രവിയെ (58) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തു. തൃശൂരിൽനിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ജയ് ഗുരു ബസിൽ മദ്യപിച്ചു കയറിയ പ്രതി കണ്ടക്ടറുമായി വാക്കുതർക്കമുണ്ടായതോടെ ബസ് ജീവനക്കാർ പ്രതിയെ കാണിപ്പയ്യൂരിൽ ഇറക്കി വിട്ടു. ഇതോടെ പ്രതി കല്ലെടുത്ത് ബസിന് നേരെ എറിയുകയായിരുന്നു. ആദ്യം … Read more

ബാലികയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവും പിഴയും

ബാലികയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവും പിഴയും

കുന്നംകുളം: ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 12 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. പെരുമ്പിലാവ് മുള്ളുവളപ്പിൽ വിനോദിനെയാണ് (37) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്. 2019 ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരിയിൽ നിന്ന ബാലികയോട് പിന്നിൽ നിന്ന പ്രതി ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് കേസ്. ബാലിക കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതിനെ … Read more

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെ കേച്ചേരി ഭാഗത്തുവെച്ചാണ് ബസ്സിന് തീപിടിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ജയ്ഗുരു എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കേച്ചേരി ഭാഗത്തുവെച്ച് ബസ്സിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടനെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ഈ സമയംകൊണ്ട് ബസ്സിന്റെ ഒരു ഭാഗത്തുനിന്ന് തീ ആളിപ്പടര്‍ന്നു. യാത്രക്കാരും കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തീയണച്ചത്.

ജോലി ഒഴിവുകൾ -തൃശൂർ ജില്ല

ജോലി ഒഴിവുകൾ -തൃശൂർ ജില്ല

ജോലി ഒഴിവുകൾ -തൃശൂർ ജില്ല -20-10-22 വനിതാ ഫെസിലിറ്റേറ്റർ ഒഴിവ് മുരിയാട് ∙ പഞ്ചായത്തിന്റെ ജനകീയാസൂത്രണം ജാഗ്രത സമിതി പദ്ധതിയിൽ കമ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്ററുടെ ഒഴിവ്. താൽപര്യ മുള്ളവർ 28 ന് വൈകിട്ട് 5ന് മുൻപ് അപേക്ഷകൾ പഞ്ചായത്ത് ഓഫിസിൽ നൽകണം. ഇസിജി ടെക്നീഷ്യൻ ഇരിങ്ങാലക്കുട ∙ ജനറൽ ആശുപത്രിയി‍ൽ ഇസിജി ടെക്നീഷ്യന്റെ ഒഴിവ്. കൂടിക്കാഴ്ച 26ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ. അധ്യാപക ഒഴിവുകൾ ചെറുതുരുത്തി : ദേശമംഗലം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ … Read more

ദേശീയ ലോക് അദാലത്ത് നവംബർ 12ന്

ദേശീയ ലോക് അദാലത്ത് നവംബർ 12ന്

ദേശീയ ലോക് അദാലത്ത് നവംബർ 12ന് തൃശൂ‍ർ∙ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ദേശീയ ലോക് അദാലത്ത് നവംബർ 12നു നടത്തും. ഹൈക്കോടതി, ജില്ലാ കോടതി, എംഎസിടി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേട്ട് കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും അദാലത്തിൽ പരിഗണിക്കും. പരാതിക്കാർക്കു തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയെ നേരിട്ടു സമീപിക്കാം. 0487-2363770