എ.ഐ.വൈ.എഫ്. ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

എ.ഐ.വൈ.എഫ്. ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
എ.ഐ.വൈ.എഫ്. ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : എ.ഐ.എസ്.എഫ്.- എ.ഐ.വൈ.എഫ്. പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഭഗത് സിങ്‌ നാഷണൽ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ട് നടപ്പിലാക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പാർലമെന്റ്‌ മാർച്ച്‌.

സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. മണ്ഡലം വൈസ് പ്രസിഡന്റ് എം.പി. വിഷ്ണുശങ്കർ അധ്യക്ഷനായി. നേതാക്കളായ ടി.വി. വിബിൻ, ശ്യാംകുമാർ പി.എസ്., മിഥുൻ പോട്ടക്കാരൻ, പി.ആർ. അരുൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

error: Content is protected !!