കണ്ടെയ്നർ ലോറി വൈദ്യുതിത്തൂണുകളും ബസ് കാത്തിരിപ്പുകേന്ദ്രവും ഇടിച്ചുതകർത്തു

കണ്ടെയ്നർ ലോറി വൈദ്യുതിത്തൂണുകളും ബസ് കാത്തിരിപ്പുകേന്ദ്രവും ഇടിച്ചുതകർത്തു

ചാവക്കാട്: ദേശീയപാതയിൽ കെണ്ടയ്നർ ലോറി നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണുകളും ബസ് കാത്തിരിപ്പുകേന്ദ്രവും ഇടിച്ചുതകർത്തു. ഞായറാഴ്ച പുലർച്ച മന്ദലാംകുന്ന് സെന്ററിലാണ് അപകടം. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബി.എച്ച്.ആർ ലോജിസ്റ്റിക് കമ്പനിയുടെ ലോറിയാണ് അപകടത്തിൽപെട്ടത്. രണ്ട് മാസം മുമ്പ് ഇതേ സ്ഥലത്ത് നിയന്ത്രണംവിട്ട് അപകടം പറ്റിയ ടെമ്പോ റോഡരികിൽനിന്ന് കൊണ്ടുപോവാതെ കിടന്നിരുന്നു. വെദ്യുതിത്തൂണുകളിൽ ഇടിച്ച കെണ്ടയ്നർ ലോറി ടെമ്പോയിലിടിച്ച് കാത്തിരിപ്പുകേന്ദ്രവും തകർത്ത് തൊട്ടടുത്ത കടയിലേക്ക് കയറിയാണ് നിന്നത്. സംഭവസമയം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. … Read more

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

കൊടുങ്ങല്ലൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ചന്തപ്പുരയിൽ താമസിക്കുന്ന ചാലാന നിർമലയുടെ വീട്ടിലാണ് സംഭവം. ബ്യൂട്ടി പാർലർ ജീവനക്കാരിയായ നിർമല രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള വാതിൽ തുറന്ന നിലയിലും ജനലഴികൾ അകറ്റി മാറ്റിയ നിലയിലുമാണ്. അലമാരകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. അലമാരയിൽ ബാഗിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

തൃശൂർ കേച്ചേരിയിൽ  ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

തൃശൂര്‍: ഭിന്നശേഷിക്കാരനായ മകനെ പിതാവ് മകനെ തീകൊളുത്തി കൊന്നു. കേച്ചേരി പട്ടിക്കരയിലാണ് സംഭവം. 27 വയസുള്ള ഫഹദാണ് മരിച്ചത്.  ഫഹദിന്റെ പിതാവ് രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ ഒഴിവാക്കാനായി തീകൊളുത്തി കൊന്നതാണെന്ന് സുലൈമാന്‍ പൊലീസിനോടു പറഞ്ഞു.

പണം കടം നൽകാത്തതിന് ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തയാൾ അറസ്റ്റിൽ

പണം കടം നൽകാത്തതിന് ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തയാൾ അറസ്റ്റിൽ

പ​ട്ടി​ക്കാ​ട്: പ​ണം ക​ടം ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​യാ​ളെ പീ​ച്ചി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വ​ട​ക്ക​ഞ്ചേ​രി മ​ഞ്ഞ​പ്ര കി​ഴ​ക്കേ​തി​ൽ രാ​ഹു​ൽ എ​ന്ന അ​പ്പു​വി​നെ​യാ​ണ് (25) പീ​ച്ചി എ​സ്.​എ​ച്ച്.​ഒ കെ.​സി. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​മ്പൂ​ത്ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ക​ടം ചോ​ദി​ച്ച പ​ണം ന​ൽ​കാ​ത്ത വൈ​രാ​ഗ്യ​ത്തി​ന് ക​ണ്ണാ​റ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ എ​ത്തി​യ പ​രാ​തി​ക്കാ​ര​ന്റെ കൈ​പി​ടി​ച്ച് തി​രി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. … Read more

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കൊടകര: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജില്ലയിൽനിന്ന് നാടുകടത്തി. കുറ്റിച്ചിറ കൂര്‍ക്കമറ്റം പള്ളത്തേരി വീട്ടില്‍ മനുവിനെയാണ് (30) തൃശൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ ഉത്തരവ് പ്രകാരം നാടുകടത്തിയത്. വെള്ളികുളങ്ങര സ്റ്റേഷനില്‍ നാല് ക്രിമിനല്‍ കേസുകളിലും ചാലക്കുടി സ്‌റ്റേഷനില്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.