ബസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്, മധ‍്യവയസ്കൻ പിടിയിൽ

ബസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്, മധ‍്യവയസ്കൻ പിടിയിൽ

കുന്നംകുളം: ബസിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയുടെ തലക്ക് പരിക്കേറ്റു. സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ. ചാലിശ്ശേരി പെരുമണ്ണൂർ മാരോട്ട് വീട്ടിൽ നാരായണന്റെ ഭാര്യ പ്രേമലതക്കാണ് (47) പരിക്കേറ്റത്. കാണിപ്പയ്യൂർ സ്വദേശി ഇടത്തൂർ വീട്ടിൽ രവിയെ (58) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തു. തൃശൂരിൽനിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ജയ് ഗുരു ബസിൽ മദ്യപിച്ചു കയറിയ പ്രതി കണ്ടക്ടറുമായി വാക്കുതർക്കമുണ്ടായതോടെ ബസ് ജീവനക്കാർ പ്രതിയെ കാണിപ്പയ്യൂരിൽ ഇറക്കി വിട്ടു. ഇതോടെ പ്രതി കല്ലെടുത്ത് ബസിന് നേരെ എറിയുകയായിരുന്നു. ആദ്യം … Read more

അനധികൃത മണ്ണെടുപ്പ്: എസ്കവേറ്ററും ടിപ്പർ ലോറികളും കസ്റ്റഡിയിൽ

അനധികൃത മണ്ണെടുപ്പ്: എസ്കവേറ്ററും ടിപ്പർ ലോറികളും കസ്റ്റഡിയിൽ

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ചിറമനങ്ങാട് റോയൽ കോളജിന് സമീപത്തെ പറമ്പിലെ അനധികൃത മണ്ണെടുപ്പ് പൊലീസ് തടഞ്ഞു. ഒരു എസ്കവേറ്ററും മൂന്ന് ടിപ്പർ ലോറികളും എരുമപ്പെട്ടി പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ നാലോടെ എസ്.ഐ കെ.പി. ഷീബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് ഓഫിസർമാരായ കെ. സഗുൺ, എസ്. സുമേഷ്, അജി പി. പനയ്ക്കൽ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രദേശത്ത് ദിവസങ്ങളോളമായി വലിയ തോതിൽ മണ്ണെടുപ്പ് നടക്കുകയാണ്. എരുമപ്പെട്ടി, കടങ്ങോട്, വേലൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുന്നിടിച്ച് വലിയതോതിൽ മണ്ണ് … Read more

ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു

ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു

ചാലക്കുടി:  ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍  കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ്  മരിച്ചത്. നോര്‍ത്ത് ചാലക്കുടിയില്‍ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ. തിരിച്ച് സഹോദരന്‍ രഞ്ജിത്തിനോടടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 11 ന് മേലൂര്‍ ക്രിമിറ്റോറിയത്ില്‍. … Read more

ബാലികയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവും പിഴയും

ബാലികയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവും പിഴയും

കുന്നംകുളം: ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 12 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. പെരുമ്പിലാവ് മുള്ളുവളപ്പിൽ വിനോദിനെയാണ് (37) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്. 2019 ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരിയിൽ നിന്ന ബാലികയോട് പിന്നിൽ നിന്ന പ്രതി ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് കേസ്. ബാലിക കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതിനെ … Read more

ബൈക്ക് മോഷണം; രണ്ടുപേർ അറസ്റ്റിൽ

ബൈക്ക് മോഷണം; രണ്ടുപേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന്റെ പാർക്കിങ് ഏരിയയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം കോതപറമ്പ് സ്വദേശികളായ വടക്കൻ വീട്ടിൽ ആഷിക്ക് (30), പെരിങ്ങാട്ട് വിഷ്ണുദാസ് (32) എന്നിവരാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐമാരായ ബിജു, എൻ.പി. രവികുമാർ, എ.എസ്.ഐ പ്രീജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ മുരളി വർക്ക് ഷോപ്പിന് സമീപത്തെ എ.ടി.എം കവർച്ച കേസിലും പ്രതിയാണ് … Read more