ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more

യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിയ സംഘത്തിൽ ഒരാൾകൂടി പിടിയിൽ

യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിയ സംഘത്തിൽ ഒരാൾകൂടി പിടിയിൽ

ചാലക്കുടി: ദേശീയപാതയിൽ യാത്രക്കാരെ മർദിച്ച് പുറത്തിറക്കി കാർ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി പിടിയിലായി. ആലുവ വെസ്റ്റ് ആലങ്ങാട് പള്ളത്ത് വീട്ടിൽ താരിസാണ് (32) പിടിയിലായത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 19നാണ് കേസിനാസ്പദ സംഭവമുണ്ടായത്. കുഴൽപ്പണം കടത്തുന്നതാണെന്ന് സംശയിച്ച് അത് കൈവശപ്പെടുത്താനാണ് മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടിപ്പുഴ പാലത്തിൽ മറ്റുവാഹനങ്ങൾ ഉപയോഗിച്ച് തടഞ്ഞശേഷം യാത്രക്കാരെ ആക്രമിച്ച് വലിച്ചിറക്കിയാണ് കാർ തട്ടിയെടുത്തത്. മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പറുള്ള … Read more

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്.അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു  സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.  രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് … Read more

ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു

ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു

ചാലക്കുടി: ബേക്കറി ഉടമയെ തമിഴ്നാട് സ്വദേശി സോഡക്കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. ചാലക്കുടിയിൽ സൗത്ത് ജങ്ഷനിൽ കുരിയന്‍സ് ബേക്കറിയുടമ ജോസ് മോനെയാണ് ആക്രമിച്ചത്. ഇതേതുടർന്ന് തമിഴ്നാട് സ്വദേശി കൃഷ്ണമൂർത്തി (35) പിടിയിലായി. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. നാട്ടുകാരെയും പൊലീസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ചാലക്കുടി പൊലീസ് സ്റ്റേഷന് സമീപത്തെ കുരിയൻസ് ബേക്കറിയിൽ സർബത്ത് ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. ജോസ് മോൻ സർബത്ത് എടുക്കുന്നതിനിടെ പിന്നിലൂടെ ചെന്ന് കുപ്പിയെടുത്ത് തലക്കടിക്കുകയായിരുന്നു. തലക്കടിയേറ്റ ജോസ് മോൻ തളർന്നുവീണു. പൊലീസെത്തിയാണ് ഇയാളെ … Read more

ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടിയിൽ

ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടിയിൽ

ചാലക്കുടി: ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കാൻ അംഗീകാരം. പേവിഷബാധക്കുള്ള കുത്തിവെപ്പിന് പുറമെ അനുബന്ധ ചികിത്സയും ഉറപ്പുവരുത്തുന്നതായിരിക്കും ക്ലിനിക്. പേവിഷ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ സൂക്ഷിക്കും. ചാലക്കുടിയിൽ തെരുവുനായ് ശല്യം പരിഹരിക്കാൻ തദ്ദേശസ്ഥാപനതല ജനകീയസമിതികൾ രൂപവത്കരിക്കാൻ തീരുമാനിച്ചതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. ചാലക്കുടി നിയോജകമണ്ഡലം തലത്തിൽ തെരുവുനായ് പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തീവ്ര വാക്സിനേഷൻ യജ്ഞം നടത്തുക, തെരുവുനായ്ക്കൾക്കും ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്കുമായുള്ള … Read more