കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു

കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു

വഞ്ചിപ്പുരയിൽ കടലിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. ബിഹാർ ബനിയപ്പൂർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരുടെ മൃതദേഹങ്ങളാണ് കരയ്ക്കടിഞ്ഞത്. സായിദിൻ്റെ മൃതദേഹം ഞായറാഴ്ച രാത്രി 10 മണിയോടെയും, മുംതാജിൻ്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയുമാണ് വഞ്ചിപ്പുര ബീച്ചിൽ കരയ്ക്കടിഞ്ഞത്. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം കടലിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ അഞ്ച് പേരും തിരയിൽപ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ … Read more

വീ​ടു​ക​ളി​ലെ​ത്തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ൽ

വീ​ടു​ക​ളി​ലെ​ത്തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ൽ

ചേ​ല​ക്ക​ര: വീ​ടു​ക​ളി​ലെ​ത്തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ൽ.വ​ട​ക്കാ​ഞ്ചേ​രി ആ​ലി​ക്ക​ൽ​പീ​ടി​ക​യി​ൽ ഇ​ബ്രാ​ഹിം (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചേ​ല​ക്ക​ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സി.​ഐ ഇ. ​ബാ​ല​കൃ​ഷ്ണ​ൻ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ച്ച​വ​ട​ത്തി​നാ​യി വീ​ടു​ക​ളി​ലെ​ത്തി സ്ത്രീ​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ആളൂര്‍: പൊരുന്നകുന്നില്‍ യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേരെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊരുന്നകുന്ന് സ്വദേശികളായ അരുണ്‍ (31), മനു (29) എന്നിവരെയാണ് ആളൂര്‍ എസ്.എച്ച്.ഒ എം.ബി. സിബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 23ന് പൊരുന്നകുന്നില്‍ ശ്രീകാന്ത് എന്ന യുവാവിനെ അരുണ്‍, മനു എന്നിവര്‍ ചേര്‍ന്ന് മൂക്കിന് ഇടിച്ചു പരിക്കേല്‍പിച്ചു. സംഭവസ്ഥലത്ത് വെച്ച ശ്രീകാന്തിന്റെ സ്‌കൂട്ടര്‍ ഏതാനും മണിക്കൂറുകള്‍ക്കുശേഷം ആരോ കത്തിച്ചിരുന്നു. ശ്രീകാന്തിനെ ആക്രമിച്ചതിന് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് … Read more

സഹോദരി സൂക്ഷിക്കാനേൽപിച്ച ആധാരങ്ങളുപയോഗിച്ച് കോടികളുടെ തട്ടിപ്പ്; സഹോദരങ്ങൾ അറസ്റ്റിൽ

സഹോദരി സൂക്ഷിക്കാനേൽപിച്ച ആധാരങ്ങളുപയോഗിച്ച്  കോടികളുടെ  തട്ടിപ്പ്; സഹോദരങ്ങൾ അറസ്റ്റിൽ

ചാവക്കാട്: വസ്തുവിന്റെ ഉടമയായ സഹോദരിയറിയാതെ ആധാരം ജാമ്യം വെച്ച് ചിട്ടിയിൽ നിന്ന്  1.70 കോടിയോളം തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് മുഹമ്മദ് (70), സഹോദരൻ ഐ.കെ. അബൂബക്കർ (65) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്. ഒ വിപിൻ കെ.വേണു ഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2014 ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ സഹോദരിയും പരേതനായ രായംമരക്കാർ വീട്ടിൽ പെരിങ്ങാട്ട് ഷാഹുവിന്റെ ഭാര്യയുമായ സഫിയയുടെ പേരിലുള്ള ആധാരങ്ങൾ ചിട്ടിയിൽ ജാമ്യം നൽകിയാണ് ഇരുവരും വ്യാജ ഒപ്പിട്ട് … Read more

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

ചാലക്കുടി: മേലൂരിൽ തൃശൂർ കെ.എസ്.എഫ്.ഇയുടെ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്. മേലൂർ പഞ്ചായത്ത് വാർഡ് 12ലെ നെടുമ്പാച്ചിറക്ക് സമീപം റോഡിലാണ് ചൊവ്വാഴ്ച വൈകീട്ട് കടലാസും പ്ലാസ്റ്റിക്കും ഉൾെപ്പടെ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ഇതേതുടർന്ന് വൈസ് പ്രസിഡന്റ് പോളി പുളിക്കന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് തൃശൂർ കെ.എസ്.എഫ്.ഇക്കാരുടെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെനിന്ന് കിട്ടിയ ബിസിനസ് കാർഡിൽ മാനേജറുടെ നമ്പറുണ്ടായിരുന്നു. ഇതിൽ ബന്ധപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. കെ.എസ്.എഫ്.ഇയിൽ പെയിന്‍റിങ് നടത്തിയവരാണ് പണികൾ കഴിഞ്ഞപ്പോൾ മാലിന്യം കൊണ്ടുപോയത്. മേലൂർ … Read more