കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മോഷണം: പ്രതി പിടിയിൽ
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പത്തനംതിട്ട സ്വദേശിയുടെ മൊബൈൽ ഫോണും പണവുമടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിൽ പ്രതിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് വീട്ടിൽ ജിഷ്ണു (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം. 16,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 33,000 രൂപയും ലൈസൻസ്, ആധാർ കാർഡ് എന്നിവ ഉൾപ്പെടെ രേഖകളുമടങ്ങുന്ന ബാഗാണ് നഷ്ടമായത്. ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ സബ് ഇൻസ്പെക്ടർ കെ. ഉമേഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. … Read more