പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തി; ഗതാഗതക്കുരുക്ക് ഒഴിവാക്കിയ ശേഷം മാത്രമേ ടോൾ പിരിക്കാവൂ എന്ന് കലക്ടർ
തൃശൂർ: സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നത് വരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ തൃശൂർ ജില്ല കലക്ടർ ഉത്തരവിട്ടു. ഉത്തരവ് ദേശീയപാത അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായ ശേഷം ഉത്തരവ് പുനഃപരിശോധിക്കും. അടിപ്പാത നിർമാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് സഹായത്തോടെ ആവശ്യമായ നടപടി സ്വീകരിക്കാനും ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി. ദേശീയപാത 544ൽ ചിറങ്ങര അടിപ്പാത നിർമാണ സ്ഥലത്തും പരിസരത്തും ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടർന്ന് … Read more