വേനൽമഴ; പച്ചയണിഞ്ഞ് അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല
വേനൽമഴയെ തുടർന്ന് പച്ചയണിഞ്ഞ ഏഴാറ്റുമുഖത്തെ മലനിരകൾ. തുമ്പൂർമുഴിയിൽ നിന്നുള്ള കാഴ്ച അതിരപ്പള്ളി: തുടർച്ചയായ വേനൽമഴയിൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല പച്ചപ്പ് വീണ്ടെടുത്തു. കഴിഞ്ഞ ഡിസംബറിൽ ചുടുകാറ്റ് മലനിരകളെ ഉണക്കിയിരുന്നു. കടുത്ത വെയിലിൽ മരങ്ങളും കുറ്റിച്ചെടികളും കരിഞ്ഞുണങ്ങി. പുഴയിൽ വെള്ളവും വറ്റി. പുഴയുടെ ഉയർന്ന ഭാഗങ്ങൾ പാറക്കെട്ടുകൾ മാത്രമായി മാറിയ കാഴ്ച ദയനീയമായിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടം രണ്ട് നീർച്ചാലായി അവശേഷിച്ചു. വാഴച്ചാലിലും തുമ്പൂർമുഴിയിലും ചാലക്കുടിപ്പുഴ പാറക്കെട്ടുകൾ മാത്രമായി മാറിയിരുന്നു. അതോടെ വിനോദ സഞ്ചാരികൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയായിരുന്നു. ഏപ്രിലിൽ … Read more