ഇന്ന് ദേശീയ ടൈലറിങ് ദിനം; നൂലിഴകളുടെ അടുപ്പത്തിന് ചന്ദ്രബാലന് അഞ്ചര പതിറ്റാണ്ടിന്റെ പാരമ്പര്യം
അഞ്ചര പതിറ്റാണ്ടായി കുന്നംകുളത്ത് തയ്യൽ ജോലി ചെയ്യുന്ന ചന്ദ്രബാലൻ കുന്നംകുളം: സൂചിയും നൂലുമായി ഇഴുകിയ ചന്ദ്രബാലന്റെ തയ്യൽ ജോലിക്ക് പതിറ്റാണ്ടുകളുടെ പഴമ. എഴുപ്പത്തിയാറുകാരന്റെ ജീവിതത്തിൽ ഇപ്പോഴും വിശ്രമമില്ലാത്ത ജോലിയാണ്. സൂചിയിൽ നൂൽ കോർത്തിണക്കി വസ്ത്രം തുന്നിപ്പിടിപ്പിച്ച് കഴിയുന്ന വയോധികന് ഈ തൊഴിലിൽ അഞ്ചര പതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത്. ചെറുവത്താനി വലിയവളപ്പിൽ ചന്ദ്രബാലൻ കുന്നംകുളം താഴത്തെപാറയിൽ ഭാവന തിയറ്ററിന് മുൻവശം ചെറിയ മുറിക്കുള്ളിലാണ് വസ്ത്രം തയാറാക്കുന്നത്. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ ഉൾപ്പെടെ ആഘോഷങ്ങൾക്കും പുതുവസ്ത്രമണിയാൻ ചന്ദ്രബാലന്റെ നൂലിഴകളിൽ തയ്ച്ചെടുക്കുന്ന … Read more