വീട്ടിൽനിന്ന് ബന്ധുക്കൾ പുറത്താക്കി; നാരായണിയമ്മക്ക് സ്നേഹത്തണലൊരുക്കി എസ്.ഐ
ചെറുതുരുത്തി: സ്വന്തം വീട്ടിൽനിന്ന് ബന്ധുക്കൾ പുറത്താക്കിയെങ്കിലും നാരായണിയമ്മക്ക് സ്നേഹത്തണലൊരുക്കി കൂട്ടിനുണ്ട് ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബദ്റുദ്ദീൻ. പൈങ്കുളം ചെറുകനാലിനുസമീപം തനിച്ചു താമസിക്കുന്ന അവിവാഹിതയായ നാരായണി അമ്മ (70) ആറു മാസംമുമ്പാണ് ഇവരുടെ വീട്ടിൽ ബന്ധുവിനെയും കുടുംബത്തെയും താമസിപ്പിച്ചത്. സ്നേഹം അഭിനയിച്ച ബന്ധുക്കൾ വീടിന്റെയും സ്ഥലത്തിന്റെയും ആധാരം ചതിയിലൂടെ ഒപ്പിട്ടുവാങ്ങി സ്വത്തെല്ലാം സ്വന്തം പേരിലാക്കിയെന്നാണ് നാരായണിയുടെ പരാതി. സംഭവം ബോധിപ്പിക്കാൻ സ്റ്റേഷനിലെത്തിയപ്പോൾ തുടങ്ങിയതാണ് നാരായണിയമ്മയും എസ്.ഐ ബദ്റുദ്ദീനും തമ്മിലുള്ള ആത്മബന്ധം. കേൾവി കുറവായ ഇവരെ സ്വന്തം അമ്മയെ … Read more