പോട്ട ആശ്രമം കവല ചാലക്കുടി: തുടർച്ചയായി സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ദേശീയപാതയിൽ പോട്ട ആശ്രമം സിഗ്നൽ ജങ്ഷൻ അടക്കാനുള്ള തീരുമാനം ഇതുവരെയും നടപ്പായില്ല. അടച്ചുകെട്ടുമ്പോൾ ഇതുവഴിയുള്ള ബസ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്ന കാര്യം വരെ ബസുടമകളുമായി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. ഇതേതുടർന്ന് ദേശീയപാത അതോറിറ്റി അടുത്തദിവസംതന്നെ റോഡ് അടക്കുന്നതിനുള്ള ക്രമീകരണം നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ, റോഡ് അടച്ചുപൂട്ടുമ്പോൾ പകരം സ്വീകരിക്കേണ്ട സംവിധാനങ്ങളെ സംബന്ധിച്ച ആശങ്കകൾ അധികൃതരിൽ പൂർണമായും ഒഴിവായിട്ടില്ല. അതിനാൽ അടച്ചുപൂട്ടൽ വൈകുകയാണ്. ആശ്രമം ജങ്ഷനിൽ കാൽനടക്കാർ റോഡ് […]
ഫോണിലേക്കയച്ച സന്ദേശത്തിന്റെ പേരിൽ 17കാരന് മർദനം; പ്രതികൾ പിടിയിൽ
ജിഷ്ണു, അതുൽ, ഇതിഹാസ് മണ്ണുത്തി: ഫോണിലേക്കയച്ച സന്ദേശത്തിന്റെ പേരിൽ മരത്താക്കര സ്വദേശിയായ 17കാരനെ ദേഹോപദ്രവം ഏൽപിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കൊഴുക്കുള്ളി സ്വദേശി കേളങ്ങാത്ത വീട്ടിൽ ജിഷ്ണു (24), ഒല്ലൂക്കര ഇലഞ്ഞികുളം സ്വദേശി വടക്കൂടൻ വീട്ടിൽ അതുൽ (30), കൊഴുക്കുള്ളി സ്വദേശി കളപ്പുരക്കൽ വീട്ടിൽ ഇതിഹാസ് (20) എന്നിവരെയാണ് ഇൻസ്പെക്ടർ എം.കെ. ഷമീറിന്റെ നേതൃത്വത്തിൽ മണ്ണുത്തി സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. മാർച്ച് 15നാണ് കേസിനാസ്പദമായ സംഭവം. മരത്താക്കര സ്വദേശിയായ 17കാരനെ സ്കൂട്ടറിൽ […]
മത്സ്യ ലഭ്യതയിൽ വൻകുറവ്: മീനില്ലാതെ കടൽ; വറുതിയിൽ നാട്ടിക കടപ്പുറം
തൃപ്രയാർ: കടലിൽ മീൻ കുറവുമൂലം നാട്ടികയിൽ മാസങ്ങളായി പണിയില്ലാതെ മത്സ്യത്തൊഴിലാളികൾ. കടലിൽ മത്സ്യ കുറവുമൂലം ചെറുവഞ്ചികളും വള്ളങ്ങളും ഇറക്കാൻ കഴിയാതെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ദുരിതതത്തിലാണ്. നാട്ടികയിലും പരിസര പ്രദേശങ്ങളിലുമായി കടലിൽ പോകുന്ന മത്സ്യ തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമാണ് മത്സ്യക്ഷാമം മൂലം പണിയില്ലാതെ വലയുന്നത്. ഏതാനും ചെറുവള്ളങ്ങൾ മാത്രമാണ് മത്സ്യബന്ധനത്തിന് പോകുന്നത്. പോകുന്നവർക്ക് കിട്ടുന്നത് വളരെ കുറഞ്ഞ മത്സ്യങ്ങളാണ്. ചില ദിവസങ്ങളിൽ ഒന്നും കിട്ടുകയുമില്ല. കുറച്ചു മത്സ്യം കിട്ടിയാലും ചെലവ് കാശിന് പോലും തികയുകയുമില്ല. പല വള്ളങ്ങളും ചെറുവള്ളങ്ങളും […]
സുഹൂർ
ആവശ്യമുള്ള സാധനങ്ങൾ 1. പാൽ – 1 കപ്പ് 2. കൂവപ്പൊടി – 3 ടീ സ്പൂൺ 3. ഈത്തപ്പഴം – 6 എണ്ണം 4. ബദാം – 6 എണ്ണം 5. കശുവണ്ടി – 6 എണ്ണം 6. പഞ്ചസാര – ആവശ്യത്തിന് 7. കസ്കസ് – 1 സ്പൂൺ 8. ഏലക്ക പൊടിച്ചത് – 1 സ്പൂൺ തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ അല്പം പാലിൽ ഈന്തപ്പഴം, കശുവണ്ടി, ബദാം എന്നിവ കുതിർത്തുവെക്കുക. മറ്റൊരു […]
കല്ലുമ്മക്കായ, കക്കയിറച്ചി വിൽപനയുടെ മറവിൽ ഹഷീഷ് ഓയിൽ കച്ചവടം: യുവാവ് അറസ്റ്റിൽ
അഖിൻ വാടാനപ്പള്ളി: ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി വാടാനപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിൽ കല്ലുമ്മക്കായ, കക്കയിറച്ചി വിൽപനയുടെ മറവിൽ ഹഷീഷ് ഓയിലും വിൽപന നടത്തിവന്നിരുന്ന യുവാവിനെ പിടികൂടി. ഏങ്ങണ്ടിയൂർ സ്വദേശിയായ വെങ്കിടിവീട്ടിൽ അഖിനിനെ (36) യാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ചേറ്റുവ കടവിൽനിന്നാണ് പിടികൂടിയത്. റോഡരികിലാണ് കല്ലുമ്മക്കായയും കക്കയിറച്ചിയും വിൽപന നടത്തിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് ഗ്രാം ഹഷീഷ് ഓയിൽ കണ്ടെടുത്തത്.��
അമ്പു തിരുനാളിനിടെ യുവാക്കളെ മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
കയ്പമംഗലം: ചളിങ്ങാട് പള്ളിനടയിൽ അമ്പു തിരുനാളിനിടെ യുവാക്കളെ മർദിച്ച കേസിൽ നാലു പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശികളായ പഴൂപറമ്പിൽ അർജുൻ (27), കല്ലയിൽ സൗരവ്, ചെന്ത്രാപ്പിന്നി സ്വദേശികളായ കൊട്ടുക്കൽ ആദിത്ത് കൃഷ്ണ (21), മുക്കാപ്പിള്ളി വിഷ്ണു (22) എന്നിവരെയാണ് റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം പൊലീസും ജില്ല ഡാൻസാഫ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ചളിങ്ങാട് […]