മേൽക്കൂര തകർന്ന വീടിന് താഴെ ഗൃഹനാഥൻ സുനി ചാലക്കുടി: അറ്റകുറ്റപ്പണിക്ക് സഹായം ലഭിക്കാതെ മേൽക്കൂര തകർന്ന വീട്ടിൽ ഉറക്കം നഷ്ടപ്പെട്ട് ഒരു കുടുംബം. ചാലക്കുടി നഗരസഭ അഞ്ചാം വാർഡ് പനമ്പിള്ളി കോളജ് വാർഡിൽ പറമ്പിക്കാട്ടിൽ സുനിയും കുടുംബവുമാണ് ദുരിതത്തിലായത്. ജീർണിച്ച മേൽക്കൂര വേനൽമഴയെ തുടർന്ന് അലങ്കോലമാവുകയും ചൊവ്വാഴ്ച രാവിലെ കാറ്റത്ത് തകർന്നു വീഴുകയുമായിരുന്നു. സുനിയുടെ അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം നിസ്സഹായതയിലാണ്. ഗൾഫിൽ ജോലി ചെയ്തിരുന്ന സുനി തൊഴിൽ നഷ്ടപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷമായി […]
കായികതാരങ്ങൾക്ക് അവഗണന; പോഷകാഹാരം പോലുമില്ലാതെ ദേശീയ കബഡി താരങ്ങൾ
പഴഞ്ഞി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കബഡി പരിശീലനത്തിൽ ഏർപ്പെട്ട വിദ്യാർഥികൾ കുന്നംകുളം: ദേശീയ കബഡി താരങ്ങൾ ഉൾപ്പെടെ പരിശീലനത്തിന് എത്തുന്ന വിദ്യാർഥിനികൾ പോഷകാഹാരം പോലുമില്ലാതെ വലയുന്നു. കഠിന വ്യായാമം വേണ്ടി വരുന്ന കബഡി പരിശീലന വിദ്യാർഥികളാണ് സർക്കാറിന്റെയും സ്കൂൾ അധികാരികളുടെയും അവഗണനയിൽ കഴിയുന്നത്. പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ളതിൽ 40 ഓളം പെൺകുട്ടികളാണ് നിലവിൽ പരിശീലന ക്യാമ്പിലുള്ളത്. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ വിദ്യാർഥിനികളുള്ള ഏക കബഡി […]
ശക്തമായ മഴയിൽ ചെമ്മണ്ണ് കുത്തിയൊലിച്ചു; വീടിനുചുറ്റും ചളി; നാട്ടുകാർ ദുരിതത്തിൽ
മണത്തലയിൽ ചെമ്മണ്ണ് കുത്തിയൊലിച്ച് വീടും പരിസരവും ചളിനിറഞ്ഞ നിലയിൽ ചാവക്കാട്: ദേശീയപാത 66 മണത്തലയിൽ മേൽപ്പാലം നിർമാണത്തിനായി കൂട്ടിയിട്ട ചരൽമണ്ണ് ശക്തമായ മഴയിൽ കുത്തിയൊലിച്ച് വീട്ടുകാർ ദുരിതത്തിൽ. തിങ്കളാഴ്ച പുലർച്ചെ പെയ്ത മഴയിലാണ് മണത്തല പഴയ കാറ്റാടിക്ക് സമീപമുള്ള വീടുകളുടെ മുറ്റവും പരിസരവും ചെമ്മണ്ണ് ഒഴുകിയെത്തി ചെളിക്കുണ്ടായത്. മിക്ക വീടുകളിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അക്കര പറമ്പിൽ അശോകന്റെയും അയൽവാസികളുടെയും വീടുകളിലാണ് ചെളികെട്ടിയത്. ദേശീയപാത നിർമാണ പ്രവർത്തികളിൽ സാമൂഹിക പ്രത്യാഘാത മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. […]
അടച്ചുപൂട്ടിയിട്ടും അപകടം ഒഴിയാതെ ആശ്രമം കവല
പോട്ട ആശ്രമം കവലയിൽ തിങ്കളാഴ്ച ബസും ബൈക്കും കൂട്ടിയിടിച്ച നിലയിൽ ചാലക്കുടി: അപകടം ഒഴിവാക്കാൻ അടച്ചുപൂട്ടിയിട്ടും അപകടം വിട്ടൊഴിയാതെ ആശ്രമം കവല. എത്രയും പെട്ടെന്ന് അടിപ്പാത നിർമാണം ആരംഭിക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഉച്ചക്ക് ഒന്നോടെയാണ് അപകടം ഉണ്ടായത്. പോട്ട സിഗ്നൽ സ്റ്റോപ്പിൽ ബസ് നിർത്താനൊരുങ്ങുമ്പോഴാണ് അപകടം. വലതു വശത്തിലൂടെ ഓവർ ടേക്ക് ചെയ്ത് പോവുകയായിരുന്നു ബൈക്ക്. ബൈക്കുകാരൻ ബസിന്റെ മുമ്പിലൂടെ വീണ്ടും ഇടത്തോട്ട് ഒതുക്കിയപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരനെ […]
വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഗുണ്ട അറസ്റ്റിൽ
രാഗേഷ് അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കാതിക്കുടത്ത് വീട്ടിൽ ലീലയെ (63) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നിരവധി ക്രിമിനൽ കേസിലെ പ്രതിയും ഗുണ്ട ലിസ്റ്റിൽപെട്ടയാളുമായ പെരിങ്ങോട്ടുകര സ്വദേശിയായ അയ്യാണ്ടി വീട്ടിൽ കായ്ക്കുരു എന്നു വിളിക്കുന്ന രാഗേഷിനെ (37) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര സ്വദേശിനിയായ പറമ്പിൽ വീട്ടിൽ സൗമ്യയുടെ മകൻ ആദിത്യകൃഷ്ണ രാഗേഷിന്റെ സംഘത്തിൽപ്പെട്ടയാളെ തെറി വിളിച്ചതിലെ വൈരാഗ്യത്താൽ രാഗേഷിന്റെ സംഘത്തിൽപ്പെട്ട ഷാജഹാൻ (30), ശ്രീബിൻ (23) എന്നിവർ കഴിഞ്ഞ മാസം […]
ദേശീയപാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ദേശീയ പാതയിൽ മറിഞ്ഞ ലോറി ചാവക്കാട്: ദേശീയപാത 66 മണത്തലയിൽ ബേബി റോഡിന് സമീപം ഇരുമ്പ് പൈപ്പുകൾ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കർണാടകയിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 2.30 നായിരുന്നു അപകടം. റോഡരികിലെ കുഴിയിൽ ചാടിയ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോറിക്കുള്ളിൽ കുടുങ്ങിയാണ് ഡ്രൈവർക്ക് പരിക്കേറ്റത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മണത്തല പള്ളിക്ക് മുൻവശം മരം കയറ്റി വന്ന ലോറി മറിഞ്ഞിരുന്നു. ദേശീയപാത നിർമാണത്തിന്റെ പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡിന്റെ വശങ്ങളിൽ […]