അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 70കാരന് 14 വര്‍ഷം കഠിന തടവ്
തൃശൂര്‍: വീട്ടില്‍ നോക്കാനേൽപിച്ച അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 70കാരനെ 14 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കിള്ളന്നൂര്‍ പൂമല സ്വദേശി പുതുശേരി വീട്ടില്‍ ജോസ് എന്ന ഔസേഫിനെയാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ വിദേശത്താണ്. അച്ഛന് ജോലിക്ക് പോകേണ്ടതിനാലാണ് കുട്ടിയെ നോക്കാൻ ഔസേഫിനെ ഏൽപിച്ചത്. ഇതിന് ഇയാള്‍ക്ക് മാസവേതനവും നല്‍കിയിരുന്നു. തനിക്ക് വാര്‍ധക്യസംബന്ധമായ അസുഖങ്ങളും ആസ്ത്മയും … Read more