തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്

തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്
തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്

കയ്പമംഗലം: തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. പെരിഞ്ഞനം സ്വദേശി പൂവാംപറമ്പിൽ റഷീദിനാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ച ഒന്നോടെയായിരുന്നു അപകടം.

എടമുട്ടത്തെ ഹോട്ടലിൽ ജീവനക്കാരനായ റഷീദ് ജോലി കഴിഞ്ഞ് ബൈക്കിൽ പോകവെ മൂന്നുപീടിക പെട്രോൾ പമ്പിന് സമീപം തെരുവുനായ് ബൈക്കിന് കുറുകെ ചാടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ തെറിച്ചുവീഴുകയായിരുന്നെന്ന് റഷീദ് പറഞ്ഞു. കൈക്കും കാലിനും പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

error: Content is protected !!