കുന്നംകുളത്ത് സ്പിരിറ്റ് വേട്ട

കുന്നംകുളത്ത് സ്പിരിറ്റ് വേട്ട

കുന്നംകുളത്ത് വ്യാജക്കള്ള് നിര്‍മാണകേന്ദ്രത്തില്‍ സ്പിരിറ്റ് വേട്ട. ഷാപ്പുടമയുടെ വീട്ടില്‍നിന്ന് വ്യാജക്കള്ളും സ്പിരിറ്റും പിടികൂടി 400 ലീറ്റര്‍ വ്യാജക്കള്ളും, 431 ലീറ്റര്‍ സ്പിരിറ്റുമാണ് പിടിച്ചത്.

അതിഥി തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു ; പ്രതി അറസ്റ്റിൽ

അതിഥി തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു ; പ്രതി അറസ്റ്റിൽ

തൃശൂർ നഗരത്തിൽ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖൻ (39) എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂർ എം.ഓ. റോഡ് ജംഗ്ഷനു സമീപം വെച്ച് ഒഡീഷ സ്വദേശി രഞ്ജിത്ത് മെഹന്ദി എന്നയാൾ ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് … Read more

തൃശൂര്‍ കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച

തൃശൂര്‍ കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച

കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. എഴുപതിനായിരം രൂപയും നാൽപ്പതിനായിരം രൂപ വിലയുള്ള വാച്ചും നഷ്ടപ്പെട്ടു. മൂന്നുപീടിക ബീച്ച് റോഡിലുള്ള വായനശാലയ്ക്കടുത്ത് തേപറമ്പിൽ അഷറഫിന്റെ വീട്ടിലാണ് സംഭവം. അഷ്റഫും കുടുംബവും കോയമ്പത്തൂരിലായിരുന്നു. ജനുവരി 20-നാണ് ഇവർ കോയമ്പത്തൂരിലേക്ക് പോയത്. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ ലോക്ക് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. അഞ്ച് മുറികളിലും കയറിയ മോഷ്ടാക്കൾ അലമാരകൾ തുറന്ന് സാധനങ്ങളെല്ലാം വലിച്ച് പുറത്തിട്ട നിലയിലായിരുന്നു. അലമാരയിൽ ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണവും വാച്ചുമാണ് … Read more

വിമാനത്തില്‍ സിഗരറ്റ് വലിച്ചയാളെ അറസ്റ്റ് ചെയ്തു

വിമാനത്തില്‍ സിഗരറ്റ് വലിച്ചയാളെ അറസ്റ്റ് ചെയ്തു

തൃശൂർ മാള സ്വദേശി സുകുമാരനെയാണ്(62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബായിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ വരികയായിരുന്നു സുകുമാരൻ. പറക്കുന്നതിനിടെ ശുചിമുറിയിൽ കയറി സിഗരറ്റ് വലിക്കുകയായിരുന്നു.

കൃഷിശ്രീ സെന്ററിൽ ജോലി ഒഴിവ്

കൃഷിശ്രീ സെന്ററിൽ ജോലി ഒഴിവ്

തൃപ്രയാർ : വലപ്പാട് ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങുന്ന കൃഷിശ്രീ സെന്ററിലേക്ക് ഫെസിലിറ്റേറ്റർ, 30 കർഷകത്തൊഴിലാളികൾ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ ഫെബ്രുവരി അഞ്ചിന് അഞ്ചുമണിക്കു മുമ്പ് രേഖകൾ സഹിതം തളിക്കുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലോ, വലപ്പാട് കൃഷിഭവനിലോ നൽകണം. ഫോൺ: 93834 71265.