വേണം, ഗുരുവായൂരിന് ട്രാഫിക് പൊലീസ് യൂനിറ്റ്
ഗുരുവായൂർ: ആവശ്യത്തിന് സംവിധാനങ്ങളുണ്ടെങ്കിൽ നിയന്ത്രിക്കാവുന്ന തിരക്കേ ഗുരുവായൂരിലുള്ളൂ എന്ന് തെളിയിച്ച സെപ്റ്റംബർ എട്ടിലെ കല്യാണമേളം വിരൽ ചൂണ്ടുന്നത് ട്രാഫിക് പൊലീസ് യൂനിറ്റ് എന്ന ആവശ്യകതയിലേക്ക്. 100 പൊലീസുകാർ രംഗത്തിറങ്ങിയപ്പോൾ 334 കല്യാണം നടന്ന നാളിൽ വാഹന ഗതാഗതവും പാർക്കിങ്ങുമെല്ലാം സുഗമമായി. 100ൽ താഴെ കല്യാണം നടക്കുന്ന ദിവസങ്ങളിൽ പോലും ഉച്ച വരെ ഗതാഗതം സ്തംഭിക്കുന്നതാണ് മുൻ അനുഭവങ്ങൾ. ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസില്ലാത്തതാണ് പ്രധാന പ്രശ്നം. കേവലം 39 മാത്രമാണ് ടെമ്പിൾ സ്റ്റേഷന്റെ അംഗബലം. ക്ഷേത്ര സുരക്ഷ … Read more