കല്യാണി കരുക്കൾ നീക്കുന്നു; ദേശങ്ങൾ താണ്ടി

കല്യാണി കരുക്കൾ നീക്കുന്നു;
ദേശങ്ങൾ താണ്ടി

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​ലു​കാ​രി ക​ല്യാ​ണി സിരി​ൻ ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന കോ​മ​ൺ​വെ​ൽ​ത്ത് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്ന് സ്വ​ർ​ണം നേ​ടി അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നു. അ​ണ്ട​ർ ട്വ​ൻ​റി ഗേ​ൾ​സ് സ്റ്റാ​ൻ​ഡേ​ർ​ഡ്, അ​ണ്ട​ർ ട്വ​ന്റി ഗേ​ൾ​സ് ബ്ലി​റ്റ്സ്, വി​മ​ൻ​സ് റാ​പ്പി​ഡ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ക​ല്യാ​ണി ജേ​താ​വാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ കു​ഞ്ഞി​ക്കു​ട്ടി​ത്ത​മ്പു​രാ​ട്ടി സ്മാ​ര​ക ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും പു​ല്ലൂ​റ്റ് നാ​യ്ക്കു​ളം വ​ട്ട​പ്പ​റ​മ്പി​ൽ സ​രി​ൻ -ധ​ന്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ ക​ല്യാ​ണി ഫി​ഡേ റേ​റ്റി​ങ്ങി​ൽ 2221 ആ​ണ്. ഫി​ഡേ റേ​റ്റി​ങ് … Read more

തൃക്കാക്കരയപ്പന്‍ പെരുമയിൽ കൊടകര; വിശ്രമമില്ലാതെ പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍

തൃക്കാക്കരയപ്പന്‍ പെരുമയിൽ കൊടകര; വിശ്രമമില്ലാതെ പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍

കൊ​ട​ക​ര: തി​രു​വോ​ണ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ മു​റ്റം അ​ല​ങ്ക​രി​ക്കാ​നു​ള്ള തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍ നി​ര്‍മാ​ണ​ത്തി​ല്‍ സ​ജീ​വ​മാ​ണ് കൊ​ട​ക​ര കും​ഭാ​ര​ത്ത​റ​യി​ലെ കു​ടും​ബ​ങ്ങ​ള്‍. പ​ര​മ്പ​രാ​ഗ​ത​മാ​യി മ​ണ്‍പാ​ത്ര നി​ര്‍മാ​ണം ന​ട​ത്തു​ന്ന പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളി​ലാ​ണ് തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍ നി​ര്‍മാ​ണം ന​ട​ക്കു​ന്ന​ത്. തി​രു​വോ​ണ പു​ല​ര്‍ച്ചെ വീ​ടു​ക​ളി​ല്‍ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍ നി​ര്‍മാ​ണം ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൊ​ട​ക​ര​യി​ല്‍ മെ​ന​ഞ്ഞെ​ടു​ക്കു​ന്ന​വ​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ത​ലാ​ണ്. കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മാ​ളു​ക​ളി​ലേ​ക്ക​ട​ക്കം ഇ​വി​ടെ നി​ന്നു​ള്ള തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യു​ടെ സാ​മീ​പ്യ​വും ഇ​വ​ര്‍ക്ക് അ​നു​ഗ്ര​ഹ​മാ​ണ്. ക​ര്‍ക്ക​ട​കം പി​റ​ക്കു​ന്ന​തു​തൊ​ട്ടു​ത​ന്നെ കൊ​ട​ക​ര​യി​ലെ കും​ഭാ​ര സ​മു​ദാ​യ​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍ നി​ര്‍മാ​ണം തു​ട​ങ്ങും. … Read more

യന്ത്രത്തകരാർ; കടലിൽ കുടുങ്ങിയ വള്ളത്തിലെ 45 തൊഴിലാളികളെ കരക്കെത്തിച്ചു

യന്ത്രത്തകരാർ; കടലിൽ കുടുങ്ങിയ വള്ളത്തിലെ 45 തൊഴിലാളികളെ കരക്കെത്തിച്ചു

ചാ​വ​ക്കാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​വും 45 തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ന​ക്ക​ക​ട​വ് ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​റി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ അ​മ്പാ​ടി വ​ള്ള​മാ​ണ് ക​ട​ലി​ല്‍ കു​ടു​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫി​ഷ​റീ​സ്-​മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് റെ​സ്ക്യൂ സം​ഘ​മാ​ണ് നാ​ട്ടി​ക പ​ടി​ഞ്ഞാ​റ് 19 കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്ന് ഇ​വ​രെ ക​ര​ക്കെ​ത്തി​ച്ച​ത്. വ​ല​പ്പാ​ട് ഇ​രി​ങ്ങ​ത്തു​രു​ത്തി വീ​ട്ടി​ൽ പ്ര​സാ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണ് അ​മ്പാ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ​യാ​ണ് വ​ള്ള​വും തൊ​ഴി​ലാ​ളി​ക​ളും ക​ട​ലി​ല്‍ കു​ടു​ങ്ങി​യ​താ​യി അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഫി​ഷ​റീ​സ് … Read more

ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം; ഗതാഗത നിയന്ത്രണം ഇങ്ങിനെ

ഗുരുവായൂർ അമ്പലനടയിൽ നാളെ കല്യാണമേളം; ഗതാഗത നിയന്ത്രണം ഇങ്ങിനെ

ഗുരുവായൂർ: റെക്കോഡുകൾ തകർത്ത് കല്യാണങ്ങൾക്ക് സാക്ഷിയാകാൻ ഒരുങ്ങുകയാണ് ഗുരുവായൂർ. 350-ലേറെ നവദമ്പതികളുടെ താലികെട്ടിനാണ് നാളെ ഗുരുവായൂർ സാക്ഷിയാവുക. 2017 ആഗസ്റ്റ് 26ന് നടന്ന 277 കല്യാണങ്ങളാണ് നിലവിലുള്ള റെക്കോഡ്. 2016 സെപ്റ്റംബർ നാലിന് 264 കല്യാണങ്ങൾ നടന്നിട്ടുണ്ട്. ആറ് കല്യാണമണ്ഡപങ്ങളിലായി രാവിലെ അഞ്ചു മുതലാണ് വിവാഹം. ടോക്കൺ ക്രമത്തിൽ വധൂവരൻമാരെയും അടുത്ത ബന്ധുക്കളും ഫോട്ടോഗ്രാഫർമാരുമുൾപ്പെടെ 20 പേരെയും കല്യാണമണ്ഡപത്തിലേക്ക്‌ പ്രവേശിപ്പിക്കും. നടപ്പുരയിൽ കല്യാണക്കാരെ മാത്രമേ അനുവദിക്കൂ. രാവിലെ എട്ടിനും 11നുമിടയിൽ 220 കല്യാണങ്ങളുണ്ട്. ഒരു മിനിറ്റ് ഇടവേളയില്ലാതെ … Read more

ബി.ജെ.പിയിൽ ചേർന്ന പ്രാദേശിക നേതാവിന്‍റെ വീട്ടിൽ ഇ.ഡി പരിശോധന

ബി.ജെ.പിയിൽ ചേർന്ന പ്രാദേശിക നേതാവിന്‍റെ വീട്ടിൽ ഇ.ഡി പരിശോധന

ചെറുതുരുത്തി: സി.പി.ഐയിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് ദിവസങ്ങൾക്കുമുമ്പ് ബി.ജെ.പിയിൽ ചേർന്ന മുള്ളൂർക്കര അള്ളന്നൂർ വീട്ടിൽ വിജീഷിന്റെ ആറ്റൂരിലെ വീട്ടിലും മുള്ളൂർക്കരയിലെ തറവാട്ടുവീട്ടിലും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിന്‍റെ പരിശോധന. വെള്ളിയാഴ്ച രാവിലെ ടാക്സി കാറിലാണ്​ ഇ.ഡി സംഘം പരിശോധനക്ക്​ എത്തിയത്. രാത്രി ഒമ്പതു വരെ പരിശോധന തുടർന്നു. കാരണം വ്യക്തമല്ല. കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടന്ന സ്വർണ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന. ഇയാൾ മുമ്പ് മുള്ളൂർക്കരയിൽ സ്വർണക്കട നടത്തിയിരുന്നു. മുള്ളൂർക്കര 11ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സി.പി.ഐ പുറത്താക്കിയതാണ്​. … Read more