റൈസ് പുള്ളർ തട്ടിപ്പ്: കോയമ്പത്തൂർ സ്വദേശിയെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു

റൈസ് പുള്ളർ തട്ടിപ്പ്: കോയമ്പത്തൂർ സ്വദേശിയെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു

കയ്പമംഗലം: റൈസ് പുള്ളർ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി അരുണിന്റെ (ചാൾസ് ബെഞ്ചമിൻ-40) മൃതദേഹമാണ് ആംബുലൻസിൽ ഉപേക്ഷിച്ച് നാലംഗ സംഘം മുങ്ങിയത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. തീരദേശ റോഡിൽ വടക്കുഭാഗത്തുനിന്ന് കാറിൽ വന്ന നാലംഗ സംഘം അപകടത്തിൽ പരിക്കുപറ്റിയതാണെന്നു പറഞ്ഞ് ആംബുലൻസ് വിളിച്ചുവരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആംബുലൻസിന് പിന്നാലെ ആശുപത്രിയിലേക്ക് … Read more

അലി ഖാൻ: ഓർമയായത് വലിയ മനുഷ്യസ്നേഹി

അലി ഖാൻ: ഓർമയായത് വലിയ മനുഷ്യസ്നേഹി

ചെ​റു​തു​രു​ത്തി: വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുത് എന്ന ചിന്തയോടെ നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമമയായിരുന്നു വിടപറഞ്ഞ അലി ഖാൻ. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ താ​മ​സി​ച്ച ചെ​റു​തു​രു​ത്തി​യി​ലെ വ​ലി​യ ബം​ഗ്ലാ​വ് സ്വ​ന്ത​മാ​ക്കി​യ​ത് അ​ലി ഖാ​ൻ ആ​യി​രു​ന്നു. സി​നി​മ​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ​ല പ്ര​മു​ഖ​രും സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച ബം​ഗ്ലാ​വു​കൂ​ടി​യാ​യി​രു​ന്നു അ​ത്. ജർമൻ-കേരള വാസ്തുശില്പ മാതൃക കൂട്ടിക്കലർത്തി കൊളാടി രാമൻ മേനോന് വേണ്ടി നിർമിച്ചതായിരുന്നു ഈ സൗധം. നൂറ്റാണ്ടു പഴക്കമുള്ള ബംഗ്ലാവ് സ്വന്തമാക്കിയ അദ്ദേഹം പണം ചിലവാക്കി … Read more

തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട പ്രതി കോഴിക്കോട്ട് പിടിയിൽ

തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട പ്രതി കോഴിക്കോട്ട് പിടിയിൽ

കോ​ഴി​ക്കോ​ട്: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ തെ​ളി​വെ​ടു​പ്പി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട അ​ന്ത​ർ ജി​ല്ല മോ​ഷ്ടാ​വ് കോ​ഴി​ക്കോ​ട്ട് പി​ടി​യി​ൽ. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി തി​ണ്ടി​ക്ക​ൽ ബാ​ദു​ഷ​യെ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​സ്ക്വ​ഡ് പി​ടി​കൂ​ടി​യ​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​ര​വ​ധി ക​ള​വു​കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ബാ​ദു​ഷ​യെ തൃ​ശ്ശൂ​ർ മ​തി​ല​കം പൊ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത ക​ള​വു​കേ​സി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി സെ​പ്റ്റം​ബ​ർ 20ന് ​ആ​ല​പ്പു​ഴ​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ള​വു കേ​സു​ക​ളി​ൽ ജ​യി​ലി​ൽ ക​ഴി​യു​മ്പോ​ൾ പ​രി​ച​യ​പ്പെ​ടു​ന്ന മ​റ്റു ക​ള​വു​കേ​സ് പ്ര​തി​ക​ളു​​ടെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ മോ​ഷ​ണം ന​ട​ത്ത​ലാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് … Read more

ക​ണ്ട​ൽ വ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു

ക​ണ്ട​ൽ വ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു

പാ​വ​റ​ട്ടി: പ്ര​തി​ഷേ​ധ​ത്തി​ന്റെ മ​റ​വി​ൽ ക​ണ്ട​ൽ​വ​ന​ങ്ങ​ൾ വെ​ട്ടി​യും തീ​യ്യി​ട്ടും ന​ശി​പ്പി​ക്കു​ന്നു. പാ​വ​റ​ട്ടി, മു​ല്ല​ശേ​രി, വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ​യി​ലും തീ​ര​ങ്ങ​ളി​ലു​മാ​ണ് വ്യാ​പ​ക​മാ​യി ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. പെ​രി​ങ്ങാ​ട് പു​ഴ സം​ര​ക്ഷി​ത വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച് ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ജ​ന​ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ആ​യേ​ക്കാ​വു​ന്ന വി​ജ്ഞാ​പ​നം പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് വ​ൻ​തോ​തി​ൽ പു​ഴ​യി​ലേ​യും പു​ഴ​യോ​ര​ങ്ങ​ളി​ലേ​യും അ​പൂ​ർ​വ​യി​നം ക​ണ്ട​ൽ​കാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ശി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് വെ​ച്ച് പി​ടി​പ്പി​ച്ച​വ​യു​മു​ണ്ട്. … Read more

ഇരിങ്ങാലക്കുടയിലെ വസ്ത്രശാലയിൽ തീപിടിത്തം; പത്തുലക്ഷം രൂപയുടെ നഷ്ടം

ഇരിങ്ങാലക്കുടയിലെ വസ്ത്രശാലയിൽ തീപിടിത്തം; പത്തുലക്ഷം രൂപയുടെ നഷ്ടം

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​ത്തി​ലെ വ​സ്ത്ര​ശാ​ല​യി​ൽ തീ​പി​ടി​ത്തം. കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​രു​ക​ൻ സി​ൽ​ക്സ് ആ​ൻ​ഡ് സാ​രീ​സി​ലാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഷോ​റൂ​മി​ന്റെ പി​റ​കി​ലെ ഗോ​ഡൗ​ണി​നോ​ട് ചേ​ർ​ന്ന് ഷീ​റ്റ് കൊ​ണ്ട് മ​റ​ച്ചി​രു​ന്ന മു​റി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജ​ന​റേ​റ്റ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ത് വ​ഴി ന​ട​ന്നു​പോ​യി​രു​ന്ന പ​രി​സ​ര​വാ​സി പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് ക​ട​യു​ട​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്നും എ​ത്തി​യ ര​ണ്ട് അ​ഗ്നി​ര​ക്ഷ സേ​ന യൂ​നി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്. ജ​ന​റേ​റ്റ​റും വ​സ്ത്ര​ശാ​ല​യു​ടെ ഗോ​ഡൗ​ണി​ന്റെ പി​റ​കി​ലെ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന … Read more