വെള്ളിലാംകുന്നിലെ സൗഭാഗ്യ നെയ്ത്തു കേന്ദ്രത്തിന് താഴുവീണിട്ട് നാലുമാസം
ഇരിങ്ങാലക്കുട: മുരിയാട് വെള്ളിലംകുന്നിലെ സൗഭാഗ്യ നെയ്ത്തുകേന്ദ്രത്തിനു താഴുവീണിട്ട് നാലുമാസം. ഇരിങ്ങാലക്കുട മണ്ഡലത്തിലെ സര്‍ക്കാറിന്റെ ഖാദി ബോര്‍ഡിനു കീഴിലുള്ള ഏക നെയ്ത്തു കേന്ദ്രമാണിത്. 1988ല്‍ ആരംഭിച്ച ഈ നെയ്ത്തുകേന്ദ്രം ഇടക്കാലത്ത് വര്‍ഷങ്ങളോളം പൂട്ടികിടന്നിരുന്നു. ഇതിനിടയില്‍ തുറന്നെങ്കിലും കൂലിത്തര്‍ക്കത്തെ തുടര്‍ന്നു വീണ്ടും പൂട്ടി. പിന്നീട് 2017ല്‍ 28 തൊഴിലാളികളുമായി പുനരാരംഭിച്ച സ്ഥാപനം 2019ല്‍ 28 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. തുണികള്‍ നെയ്യാന്‍ ഉണ്ടായിരുന്ന 28 തൊഴിലാളികളില്‍ അവശേഷിച്ച ഒരു തൊഴിലാളിയും ജോലി അവസാനിപ്പിച്ചു. 2019ല്‍ 28 ലക്ഷം അടങ്കല്‍തുകയില്‍ … Read more