താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റിന് തുടക്കം
കുന്നംകുളം: താലൂക്ക് ആശുപത്രി മള്‍ട്ടി സെപഷാലിറ്റി ബ്ലോക്ക് കെട്ടിടം നിർമാണം സ്ഥലം സന്ദർശിച്ച് എം.എൽ.എ പുരോഗതി വിലയിരുത്തി. ഇതിന്റെ ഭാഗമായി കോൺക്രീറ്റിങ്ങിന് തുടക്കം. എ.സി. മൊയ്തീൻ എം.എൽ.എയും ഉദ്യോഗസ്ഥ സംഘവുമാണ് സ്ഥലത്തെത്തിയത്. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, ടി. സോമശേഖരൻ, പ്രിയ സജീഷ്, വാർഡ് കൗൺസിലർ ലബീബ് ഹസ്സൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ, ഇൻകെൽ, ഊരാളുങ്കൽ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കിഫ്ബി ഫണ്ടില്‍നിന്ന് 76.50 കോടി രൂപ വിനിയോഗിച്ചാണ് … Read more