ഇരിങ്ങാലക്കുട: മാരകലഹരി വസ്തുവായ ഹഷീഷ് ഓയിൽ ഉപയോഗിച്ചു കൊണ്ടിരിക്കെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18), തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20), കോട്ടയം കടത്തുരുത്തി സ്വദേശി ആൽബി (19) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ് പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി. സിബിൻ, അനീഷ് കരീം എന്നിവരുടെ സംഘങ്ങൾ പിടികൂടിയത്. അനന്തുവും ആദിത്യനും മുമ്പും പൊലീസ് പിടിയിലായിട്ടുണ്ട്. എസ്.ഐമാരായ കെ.എസ്. സുബിന്ത്, ഷാജൻ എം.എസ്, ദാസൻ മുണ്ടയ്ക്കൽ, സീനിയർ സി.പി.ഒമാരായ […]
കൊടകര ശ്രീകാന്ത് വധം: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
ഇരിങ്ങാലക്കുട: കൊടകര ശ്രീകാന്ത് വധക്കേസ് ഒന്നാം പ്രതി തൃശൂർ കിഴക്കേക്കോട്ട ലൂര്‍ദ്പുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29) ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര മേല്‍പാലത്തിനടുത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊടകര സ്വദേശി ശ്രീകാന്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിഴയിൽനിന്ന് രണ്ടര ലക്ഷം രൂപയും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ അഞ്ച് ലക്ഷം രൂപയും ശ്രീകാന്തിന്‍റെ മാതാവിന് നഷ്ടപരിഹാരമായി നൽകാനും അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് വിധിച്ചു. […]
സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും
ഇരിങ്ങാലക്കുട: ബി.ജെ.പി ഹര്‍ത്താലിനിടയില്‍ ബൈക്കിൽ യാത്ര ചെയ്തിരുന്ന സി.പി.എം പ്രവർത്തകനെ ആക്രമിച്ച കേസില്‍ യുവാവിന് ഒരു വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ. പൊറത്തിശേരി സ്വദേശി വല്ലത്തുപറമ്പില്‍ അബിയെയാണ് (25) ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ടി.ബി. ഫസീല ഒരു വര്‍ഷം തടവിനും 5000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. 2019 ജനുവരി മൂന്നിന് ശബരിമല അയ്യപ്പസേവാകര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കരുവന്നൂര്‍ പുത്തന്‍തോടിനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ ഭാര്യക്കൊപ്പം ബൈക്കില്‍ […]
ഇരിങ്ങാലക്കുട നഗരസഭയിൽ ഒരു കോടിയുടെ ടെൻഡറുകൾക്ക് അംഗീകാരം
ഇരിങ്ങാലക്കുട: കാട്ടൂർ ബൈപാസ് നവീകരണം ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ നിർമാണ പ്രവൃത്തികളുടെ ടെൻഡറുകൾക്ക് നഗരസഭ യോഗത്തിന്റെ അംഗീകാരം. ഹിൽ പാർക്ക് പ്ലാന്റിൽ എം.സി.എഫ് നിർമാണം, താലൂക്ക് ആശുപത്രി യാർഡിൽ ടൈൽ വിരിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പട്ടികയിലുള്ളത്. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട കരാർ പുതുക്കി നിലവിലുള്ള കരാറുകാരന് തന്നെ നൽകാൻ യോഗം തീരുമാനിച്ചു. നിലവിലുള്ള കരാറുകാരന്റെ പ്രവൃത്തി സംബന്ധിച്ച് കാര്യമായ ആക്ഷേപങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ടെൻഡർ വിളിക്കാതെ കരാർ പുതുക്കുന്നത്. ടെൻഡർ ഒഴിവാക്കിയുള്ള നടപടി ഓഡിറ്റിങ്ങിൽ […]
ജോലി ഒഴിവുകൾ -തൃശൂർ ജില്ല
ജോലി ഒഴിവുകൾ -തൃശൂർ ജില്ല -20-10-22 വനിതാ ഫെസിലിറ്റേറ്റർ ഒഴിവ് മുരിയാട് ∙ പഞ്ചായത്തിന്റെ ജനകീയാസൂത്രണം ജാഗ്രത സമിതി പദ്ധതിയിൽ കമ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്ററുടെ ഒഴിവ്. താൽപര്യ മുള്ളവർ 28 ന് വൈകിട്ട് 5ന് മുൻപ് അപേക്ഷകൾ പഞ്ചായത്ത് ഓഫിസിൽ നൽകണം. ഇസിജി ടെക്നീഷ്യൻ ഇരിങ്ങാലക്കുട ∙ ജനറൽ ആശുപത്രിയിൽ ഇസിജി ടെക്നീഷ്യന്റെ ഒഴിവ്. കൂടിക്കാഴ്ച 26ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ. അധ്യാപക ഒഴിവുകൾ ചെറുതുരുത്തി : ദേശമംഗലം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ […]
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു
ഇരിങ്ങാലക്കുട ∙ 23, 24, 25 തീയതികളിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു. ഡിജിറ്റൽ ലോഗോ തയാറാക്കി 31ന് മുൻപ് സമർപ്പിക്കണം. റവന്യു ജില്ലയിലെ താമസക്കാരായവർക്ക് പങ്കെടുക്കാം. ഫോൺ: 94954 22495.