ഇരിങ്ങാലക്കുട: നഗര സഞ്ചയിക പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗികതലത്തിൽ എത്തിക്കാൻ സൗജന്യമായി ഭൂമിനൽകി പുല്ലൂർ ഊരകം സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ ഡേവീസ് ടി. മാത്യു. ഭാര്യ റോസിലിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ലക്ഷങ്ങൾ വിലവരുന്ന ഭൂമി സൗജന്യമായി നൽകിയത്. ആവശ്യമായ സ്ഥലം ലഭിക്കാതെ കിട്ടിയ പദ്ധതി നഷ്ടത്തിലാകുമോ എന്ന ആശങ്ക പങ്കുവെച്ച വാർഡ് അംഗവും പഞ്ചായത്തു പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളിയോട് തന്റെ ഭൂമി വിട്ടുതരാനുള്ള സമ്മതം അറിയിക്കുകയായിരുന്നു. ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന […]
തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
ഇരിങ്ങാലക്കുട: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കോമ്പാറയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ വെള്ളാങ്ങല്ലൂർ ഇയ്യാനി വീട്ടിൽ അനൂപ് (30), വെള്ളാങ്ങല്ലൂർ കാവുങ്ങൽ വീട്ടിൽ രമേഷ് (38) എന്നിവരെ സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോണത്തുകുന്ന് പൈങ്ങോട് സ്വദേശി ജോബിയെ (33) താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൊടുങ്ങല്ലൂരിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വഫ […]
അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനം നാളെ മുതൽ
തൃശൂർ: അഖിലേന്ത്യ കിസാൻസഭ ദേശീയ സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വരെയുള്ള സമ്മേളനത്തിന്റെ പതാക, കൊടിമര, ദീപശിഖ ജാഥകൾ തിങ്കളാഴ്ച ജില്ലയിലെത്തും. പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ വൈകീട്ട് അഞ്ചിന് സംഘാടകസമിതി ചെയർമാൻ മന്ത്രി കെ. രാധാകൃഷ്ണൻ പതാക ഉയർത്തും. കിസാൻസഭ അഖിലേന്ത്യ ജോയന്റ് സെക്രട്ടറി ഇ.പി. ജയരാജൻ ദീപശിഖ ജ്വലിപ്പിക്കും. പുന്നപ്ര വയലാറിൽനിന്നുള്ള പതാക തൃശൂർ ജില്ല അതിർത്തിയിലെ പൊങ്ങത്ത് എം.കെ. കണ്ണനും കയ്യൂരിൽനിന്നുള്ള കൊടിമരം കടവല്ലൂരിൽ ബേബി ജോണും കീഴ്വെൺമണി, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള ദീപശിഖ […]
ബസ് കണ്ടക്ടർക്ക് മർദനം: അഞ്ചുപേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട : സാമ്പത്തിക തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ മർദിച്ച കേസിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. അഞ്ചുപേർ അറസ്റ്റിൽ. പുത്തൻചിറ സ്വദേശി പാറേക്കാടൻ തോംസനാണ് (26) മർദനമേറ്റത്. കേസിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സെലസ്റ്റീൻ (30), കുഴിക്കാട്ടുശേരി പാറക്കളം സ്വദേശി മൂടവീട് സിജോ (35), തുമ്പൂർ സ്വദേശി കൊളങ്ങരപറമ്പിൽ നവീൻ (29), പുത്തൻചിറ സ്വദേശി ചെറാട്ട് വീട്ടിൽ ശ്രീജേഷ് (39), താഴേക്കാട് സ്വദേശി പാലക്കൽ നിഖിൽ (34) എന്നിവരെയാണ് ഇരിങ്ങാലക്കുട സി.ഐ. അനീഷ് കരീം, […]
തൃശൂര്‍ ഊരകത്തെ ഇരട്ടക്കൊലപാതകം; പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍
തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്റെ മകന്‍ ഗോകുല്‍ പറഞ്ഞു റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്റ്റീരിയോ സെറ്റ് നന്നാക്കുകയായിരുന്നു ഗോകുലിന്റെ സഹോദരന്‍ ജിതിന്‍. ഇതിനിടയില്‍ മദ്യപിച്ച് എത്തിയ വേലപ്പനുമായി തര്‍ക്കമുണ്ടായി. ഈ സംഭവമറിഞ്ഞാണ് താനും അച്ഛനും അവിടെ എത്തിയത്. ഇതിനിടെ വേലപ്പന്‍ കത്തിയുമായി വന്ന് അച്ഛനെയും സഹോദരനെയും കുത്തുകയായിരുന്നുവെന്ന് ഗോകുല്‍ പറഞ്ഞു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്‍(62), […]
ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു
ഇരിങ്ങാലക്കുട: ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. കോവിഡ് മഹാമാരിക്കുശേഷം എത്തിയ കൗമാര കലയുടെ ഉത്സവത്തിന് ആവേശത്തിന്‍റെ മുത്തുക്കുട ചൂടിക്കുകയാണ് ഇരിങ്ങാലക്കുട. 12 ഉപജില്ലകളിൽ നിന്നുള്ള മത്സരാർഥികൾ മാറ്റുരക്കുന്ന കലോത്സവത്തിന്‍റെ ആദ്യ ദിനത്തിൽ 64 ഇനങ്ങളിലാണ് മത്സരം നടന്നത്. ഇരിങ്ങാലക്കുട ഗവ. ഗേൾസ് എച്ച്.എസ്.എസിലെ 15 വേദിയിൽ രചന മത്സരങ്ങളും അഞ്ച് വേദികളിൽ സ്റ്റേജ് മത്സരങ്ങളും നടന്നു. വ്യാഴാഴ്ച പ്രധാന വേദിയായ ടൗൺ ഹാളിൽ രാവിലെ ഒമ്പതിന് ഉദ്ഘാടന സമ്മേളനം നടക്കും.