തൃശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

തൃശൂർ കേച്ചേരിയിൽ  ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

തൃശൂര്‍: ഭിന്നശേഷിക്കാരനായ മകനെ പിതാവ് മകനെ തീകൊളുത്തി കൊന്നു. കേച്ചേരി പട്ടിക്കരയിലാണ് സംഭവം. 27 വയസുള്ള ഫഹദാണ് മരിച്ചത്.  ഫഹദിന്റെ പിതാവ് രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ ഒഴിവാക്കാനായി തീകൊളുത്തി കൊന്നതാണെന്ന് സുലൈമാന്‍ പൊലീസിനോടു പറഞ്ഞു.

ഒടുവിൽ കണ്ടെത്തി; ചാലക്കുടി മേലൂരിൽ പോസ്റ്ററുകൾ കീറുന്ന ‘വില്ലനെ’

ഒടുവിൽ കണ്ടെത്തി; ചാലക്കുടി മേലൂരിൽ പോസ്റ്ററുകൾ കീറുന്ന ‘വില്ലനെ’

ചാലക്കുടി: മേലൂരിൽ ചുവരിൽ പതിക്കുന്ന പോസ്റ്ററുകൾ കീറുന്ന ‘വില്ലനെ’ കണ്ടെത്തി. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് ആഫ്രിക്കൻ ഒച്ചുകളാണ് പോസ്റ്റർ വിരോധിയെന്ന് തിരിച്ചറിഞ്ഞത്. പോസ്റ്റർ കീറുന്നതും കൊടിമരങ്ങൾ നശിപ്പിക്കുന്നതും അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ രാഷ്ട്രീയ അസ്വസ്ഥത നിലനിൽക്കുന്ന പ്രദേശമാണ് പൂലാനി. ഇവിടെ കുറച്ചുനാളായി രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ കീറുന്നത് ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. രാത്രി ഒട്ടിച്ച് രാവിലെ നോക്കുമ്പോൾ പല ഭാഗങ്ങളും കീറിയ നിലയിലായിരിക്കും. പരസ്പരം സംശയിച്ചതല്ലാതെ തെളിവില്ലാത്തതിനാൽ ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് … Read more

പണം കടം നൽകാത്തതിന് ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തയാൾ അറസ്റ്റിൽ

പണം കടം നൽകാത്തതിന് ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തയാൾ അറസ്റ്റിൽ

പ​ട്ടി​ക്കാ​ട്: പ​ണം ക​ടം ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​യാ​ളെ പീ​ച്ചി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വ​ട​ക്ക​ഞ്ചേ​രി മ​ഞ്ഞ​പ്ര കി​ഴ​ക്കേ​തി​ൽ രാ​ഹു​ൽ എ​ന്ന അ​പ്പു​വി​നെ​യാ​ണ് (25) പീ​ച്ചി എ​സ്.​എ​ച്ച്.​ഒ കെ.​സി. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​മ്പൂ​ത്ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ക​ടം ചോ​ദി​ച്ച പ​ണം ന​ൽ​കാ​ത്ത വൈ​രാ​ഗ്യ​ത്തി​ന് ക​ണ്ണാ​റ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ എ​ത്തി​യ പ​രാ​തി​ക്കാ​ര​ന്റെ കൈ​പി​ടി​ച്ച് തി​രി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. … Read more

ചാലക്കുടിയിൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് 16 മുതൽ

ചാലക്കുടിയിൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് 16 മുതൽ

ചാലക്കുടി: നഗരപരിധിയിൽ വളർത്ത് നായ്ക്കൾക്ക് ലൈസൻസ് നൽകുന്ന പദ്ധതി 16ന് രാവിലെ ഒമ്പതിന് തുടങ്ങും. പോട്ട മിനി മാർക്കറ്റ് പരിസരത്ത് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വളർത്ത് നായ്ക്കൾക്ക് വാക്സിൻ എടുക്കലും മൈക്രോ ചിപ്പ് ഘടിപ്പിക്കലും ലൈസൻസ് അനുവദിക്കലും നടക്കും. വാക്സിൻ സൗജന്യമായി നൽകും. മൈക്രോ ചിപ്പിന് 350 രൂപ സർവിസ് ചാർജ് നൽകണം. ലൈസൻസ് ഫീസ് ഇനത്തിൽ നാടൻ നായ്ക്ക് 100 രൂപ, ഹൈബ്രിഡ് ഇനത്തിന് 500 രൂപ, വാണിജ്യ അടിസ്ഥാനത്തിൽ ഉള്ളവക്ക് … Read more

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

ചാലക്കുടി: മേലൂരിൽ തൃശൂർ കെ.എസ്.എഫ്.ഇയുടെ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്. മേലൂർ പഞ്ചായത്ത് വാർഡ് 12ലെ നെടുമ്പാച്ചിറക്ക് സമീപം റോഡിലാണ് ചൊവ്വാഴ്ച വൈകീട്ട് കടലാസും പ്ലാസ്റ്റിക്കും ഉൾെപ്പടെ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ഇതേതുടർന്ന് വൈസ് പ്രസിഡന്റ് പോളി പുളിക്കന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് തൃശൂർ കെ.എസ്.എഫ്.ഇക്കാരുടെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെനിന്ന് കിട്ടിയ ബിസിനസ് കാർഡിൽ മാനേജറുടെ നമ്പറുണ്ടായിരുന്നു. ഇതിൽ ബന്ധപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. കെ.എസ്.എഫ്.ഇയിൽ പെയിന്‍റിങ് നടത്തിയവരാണ് പണികൾ കഴിഞ്ഞപ്പോൾ മാലിന്യം കൊണ്ടുപോയത്. മേലൂർ … Read more