
തൃശ്ശൂർ : കൊക്കാലയിൽനിന്ന് പൂത്തോളിലേക്കുള്ള റെയിൽവേ നടപ്പാലം തുറന്നു. കോവിഡ്കാലത്ത് അടച്ചിട്ട നടപ്പാലം തുറന്നിരുന്നില്ല. ഒരു റെയിൽവേ ട്രാക്ക് മാത്രമുണ്ടായിരുന്ന കാലത്ത് പണിത നടപ്പാലത്തിന്റെ നീളം റെയിൽവേ ട്രാക്കുകളുടെ എണ്ണത്തോടൊപ്പം വർധിച്ചു. ഇരുവശങ്ങളിലുമുള്ളവർക്ക് കിലോമീറ്ററുകൾ ചുറ്റിവളയാതെ പോകാനാകുമായിരുന്ന പാലം തുറക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു.
കോവിഡ്കാലത്ത് സുരക്ഷാകാരണം പറഞ്ഞാണ് പാലം അടച്ചത്. ഇടയ്ക്ക് ഒരുതവണ തുറന്നെങ്കിലും വീണ്ടും അടച്ചു.